കിഴക്കമ്പലം: കിഴക്കമ്പലം-പുക്കാട്ടുപടി റോഡില്‍ പഴങ്ങനാട് ഷാപ്പുംപടി ഭാഗത്ത് അപകടങ്ങള്‍ പതിവാകുന്നു. രണ്ടുവർഷത്തിനുള്ളിൽ ഇവിടെ നിരവധി പേരാണ് മരിച്ചത്. പഴങ്ങനാട് ഷാപ്പുംപടി മുതല്‍ കപ്പേളപ്പടി വരെയുള്ള വളവുകളാണ് അപകടകാരണമാകുന്നത്. ബി.എം ബി.സി നിലവാരത്തിലെ റോഡില്‍ വാഹനങ്ങള്‍ അമിതവേഗത്തിലാണ് പോകുന്നത്. വളവുകളില്‍ പാഞ്ഞെത്തുന്ന വാഹനങ്ങൾക്ക് എതിര്ദിശയില്നിന്നെത്തുന്നവയെ കാണാന്‍ കഴിയില്ല. അമിതവേഗത്തില്‍ വളവുകള്‍ തിരിയുമ്പോള്‍ നിയന്ത്രണം നഷ്ടപ്പെട്ടും അപകടം പതിവാണ്. രണ്ടുവര്‍ഷം മുമ്പ് പഴങ്ങനാട് ആശുപത്രിയിലേക്ക് രോഗിയുമായി പോയ വാഹനം ഷാപ്പുംപടിയിലെ വളവ് തിരിയുമ്പോള്‍ നിയന്ത്രണംവിട്ട് പ്രഭാത സവാരിക്കിറങ്ങിയവരുടെമേല് പാഞ്ഞുകയറിയിരുന്നു. അപകടത്തെ തുടര്‍ന്ന് രണ്ടു സ്ത്രീകള്‍ സംഭവസ്ഥലത്തുതന്നെ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. ഇതിനുമുമ്പുണ്ടായ കാറപകടത്തിലും ഒരാള്‍ മരിച്ചിരുന്നു. ഒരു വർഷം മുമ്പ് റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് പ്രദേശവാസിയായ വയോധിക മരിച്ചിരുന്നു. ഷാപ്പുംപടിയിലെ വളവിലെ സ്റ്റോപ്പില്‍ ബസ് കാത്തുനില്‍ക്കുന്നവരും സുരക്ഷിതരല്ല. ഏതു സമയവും തിരക്ക് അനുഭവപ്പെടുന്നതിനാൽ റോഡ് മുറിച്ചുകടക്കുന്നവരും സുരക്ഷിതരല്ല.വേഗനിയന്ത്രണ സംവിധാനം ഏര്‍പ്പെടുത്തിയാല്‍ മാത്രമേ അപകടങ്ങള്‍ കുറക്കാൻ കഴിയൂവെന്നാണ് നാട്ടുകാർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.