മു​ന​മ്പം ഫി​ഷി​ങ് ഹാ​ർ​ബ​റി​ൽ രാ​ത്രി ഫി​ഷ​റീ​സ് വ​കു​പ്പ്-​മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റ് പി​ടി​ച്ചെ​ടു​ത്ത ബോ​ട്ട് 

ചെറു മത്സ്യബന്ധനം: ബോട്ട് പിടിയിൽ

വൈപ്പിൻ: മുനമ്പം ഫിഷിങ് ഹാർബറിൽ ഫിഷറീസ് വകുപ്പ്-മറൈൻ എൻഫോഴ്സ്മെന്‍റ് രാത്രി നടത്തിയ പരിശോധനയിൽ ചെറു മത്സ്യബന്ധനം നടത്തിയ ബോട്ടിനെ പിടികൂടി. മുനമ്പം കേന്ദ്രീകരിച്ച് മത്സ്യബന്ധനം നടത്തുന്ന കിങ് -2 എന്ന ബോട്ടാണ് ചെറുമത്സ്യങ്ങൾ സഹിതം പിടിയിലായത്.

സർക്കാർ ഉത്തരവ് പ്രകാരം വേണ്ട മിനിമം ലീഗൽ സൈസ് ഇല്ലാത്ത 3000 കിലോ കിളിമീൻ കണ്ടെടുത്തു. 2.5 ലക്ഷം രൂപ പിഴ ഈടാക്കി. ബോട്ടിൽ ഉണ്ടായിരുന്ന നല്ല മത്സ്യം ലേലം ചെയ്ത് 1.54 ലക്ഷം രൂപ സർക്കാറിലേക്ക് അടപ്പിച്ചു. പിടിച്ചെടുത്ത ചെറുമത്സ്യം കടലിൽ നിക്ഷേപിച്ചു.                  

Tags:    
News Summary - Small scale fishing: Boat seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.