ലഹരിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും -കൊച്ചി സിറ്റി പൊലീസ് കമീഷണർ

കൊ​ച്ചി: സി​റ്റി പൊ​ലീ​സ് ക​മീ​ഷ​ണ​റാ​യി എ. ​അ​ക്ബ​ര്‍ ചു​മ​ത​ല​യേ​റ്റു. വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​റ്റി പൊ​ലീ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ അ​ദ്ദേ​ഹ​ത്തെ ഗാ​ര്‍ഡ് ഓ​ഫ് ഓ​ണ​ര്‍ ന​ല്‍കി സ്വീ​ക​രി​ച്ചു.നി​ല​വി​ലെ ക​മീ​ഷ​ണ​റാ​യി​രു​ന്ന കെ. ​സേ​തു​രാ​മ​ന്‍ ഉ​ത്ത​ര​മേ​ഖ​ല ഐ.​ജി​യാ​യി സ്ഥ​ലം മാ​റി​പ്പോ​യ ഒ​ഴി​വി​ലാ​ണ് നി​യ​മ​നം. ഡി.​സി.​പി എ​സ്. ശ​ശി​ധ​ര​ന്‍, മ​റ്റ് ഉ​ന്ന​ത പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു. ല​ഹ​രി​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ചു​മ​ത​ല​യേ​റ്റ ശേ​ഷം ക​മീ​ഷ​ണ​ര്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ല​ഹ​രി​വ്യാ​പ​നം ത​ട​യാ​ന്‍ ശ​ക്ത​മാ​യ ന​ട​പ​ടി​യു​ണ്ടാ​കും. ല​ഹ​രി​ക്കേ​സു​ക​ളി​ലെ സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ ക​രു​ത​ല്‍ ത​ട​ങ്ക​ലി​ലാ​ക്കും. സ്ഥി​രം കു​റ്റ​വാ​ളി​ക​ളെ കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തും. സ്‌​കൂ​ള്‍ പ​രി​സ​ര​ങ്ങ​ളി​ൽ പൊ​ലീ​സ് നി​രീ​ക്ഷ​ണം ക​ര്‍ക്ക​ശ​മാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

2005 ബാ​ച്ച് ഐ.​പി.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണ്. ആ​ല​ങ്ങാ​ട് സ്വ​ദേ​ശി​യാ​ണ്. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മൂ​ത്ത​സ​ഹോ​ദ​രി എ. ​ഷൈ​ല 2002 ബാ​ച്ചി​ലെ മ​ഹാ​രാ​ഷ്ട്ര കേ​ഡ​ര്‍ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ്. അ​നു​ജ​ത്തി ഷൈ​ന​മോ​ള്‍ ഹി​മാ​ച​ല്‍ കേ​ഡ​ര്‍ ഐ.​എ.​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യു​മാ​ണ്. ആ​ലു​വ കോ​ട്ട​പ്പു​റം ഹൈ​സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ബു​വും സു​ലേ​ഖ​യു​മാ​ണ് മാ​താ​പി​താ​ക്ക​ള്‍.

Tags:    
News Summary - Strong action will be taken against intoxication - Kochi City Police Commissioner

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.