കുടിവെള്ള പദ്ധതിയുടെ എയർ വാൽവ് പൊട്ടി

കോ​ല​ഞ്ചേ​രി: ചൂ​ണ്ടി രാ​മ​മം​ഗ​ലം റോ​ഡി​ൽ ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ എ​യ​ർ വാ​ൽ​വ് പൊ​ട്ടി. പൂ​തൃ​ക്ക​ക്ക​ടു​ത്ത് ബ്ലാ​യി​പ്പ​ടി ക​ത്തോ​ലി​ക്ക പ​ള്ളി​ക്ക് മു​ന്നി​ലാ​ണ് എ​യ​ർ വാ​ൽ​വ് പൊ​ട്ടി മ​ണി​ക്കൂ​റോ​ളം വെ​ള്ളം ഇ​ര​ച്ചൊ​ഴു​കി​യ​ത്. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക്​ 12.15ഓ​ടെ​യാ​ണ് സം​ഭ​വം.

രാ​മ​മം​ഗ​ലം പ​മ്പ്​ ഹൗ​സി​ൽ​നി​ന്ന്​ ചൂ​ണ്ടി വാ​ട്ട​ർ അ​തോ​റി​റ്റി​യി​ലേ​ക്ക് വെ​ള്ളം കൊ​ണ്ടു​പോ​കു​ന്ന 900 എം.​എം പൈ​പ്പി​ന്റെ എ​യ​ർ വാ​ൽ​വാ​ണ്​ പൊ​ട്ടി​യ​ത്. ഒ​രു​മ​ണി​ക്കൂ​ർ റോ​ഡി​ലേ​ക്കും സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും വെ​ള്ളം ഇ​ര​ച്ചു​ക​യ​റി. ആ​റ്​ വ​ർ​ഷം മു​മ്പാ​ണ് രാ​മ​മം​ഗ​ലം പു​ഴ​യി​ൽ​നി​ന്ന് വെ​ള്ളം ചൂ​ണ്ടി കു​ടി​വെ​ള്ള പ​ദ്ധ​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ 900 എം.​എം പൈ​പ്പു​ക​ൾ ഇ​ട്ട​ത്. ഇ​തി​ലെ എ​യ​ർ വാ​ൽ​വാ​ണ് പൊ​ട്ടി​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് രാ​മ​മം​ഗ​ലം പ​മ്പ് ഹൗ​സി​ലും സ​മാ​ന​രീ​തി​യി​ൽ എ​യ​ർ വാ​ൽ​വ് പൊ​ട്ടി. ഏ​ക​ദേ​ശം ഒ​രു​ല​ക്ഷം രൂ​പ​ക്ക​ടു​ത്ത് വി​ല​വ​രു​ന്ന എ​യ​ർ വാ​ൽ​വു​ക​ളി​ൽ ഒ​രെ​ണ്ണ​മാ​ണ് പൊ​ട്ടി​യ​ത്. നി​ല​വാ​ര​മി​ല്ലാ​ത്ത വാ​ൽ​വു​ക​ൾ സ്ഥാ​പി​ച്ച​താ​ണ് ​പ്ര​ശ്​​ന​മെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്നു. എ​യ​ർ വാ​ൽ​വ് പൊ​ട്ടി ഉ​യ​ർ​ന്നു​പൊ​ങ്ങി​യ വെ​ള്ളം 11 കെ.​വി ലൈ​നി​ലും ശ​ക്തി​യോ​ടെ പ​തി​ച്ച​ത് ഭീ​തി​യു​യ​ർ​ത്തി.

Tags:    
News Summary - The air valve of the drinking water scheme broke

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.