ടോ​ണി

വീട്ടിൽ അതിക്രമിച്ചുകയറി സ്വർണം കവർന്ന പ്രതി പിടിയിൽ

കൊ​ച്ചി: എ​ള​മ​ക്ക​ര ജ​വാ​ൻ ക്രോ​സ് റോ​ഡി​ലു​ള്ള വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​ട​ന്ന് കു​ടും​ബാം​ഗ​ങ്ങ​ളെ മ​ർ​ദി​ക്കു​ക​യും കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത് ര​ണ്ട് മൊ​ബൈ​ൽ ഫോ​ണു​ക​ളും ഏ​ഴു​പ​വ​ൻ ആ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന​യാ​ളെ അ​റ​സ്റ്റ് ചെ​യ്തു. അ​യ്യ​മ്പു​ഴ ചു​ള്ളി കോ​ലാ​ട്ടു​കു​ടി ടോ​ണി​യാ​ണ്​ (36) പോ​ണേ​ക്ക​ര ഭാ​ഗ​ത്ത് വെ​ച്ച് എ​ള​മ​ക്ക​ര പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഡെ​പ്യൂ​ട്ടി പൊ​ലീ​സ് ക​മീ​ഷ​ണ​ർ കെ.​എ​സ്. സു​ദ​ർ​ശ​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ എ.​സി.​പി ജ​യ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സ് സം​ഘ​ത്തി​ൽ ഇ​ൻ​സ്പെ​ക്ട​ർ ഹ​രി​കൃ​ഷ്ണ​ൻ, എ​സ്.​ഐ​മാ​രാ​യ മ​നോ​ജ്, ലാ​ലു ജോ​സ​ഫ്, കൃ​ഷ്ണ​കു​മാ​ർ, എ​സ്.​സി.​പി.​ഒ അ​നീ​ഷ്, സി.​പി.​ഒ സ്റ്റെ​വി​ൻ എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

എ​റ​ണാ​കു​ളം റൂ​റ​ൽ പൊ​ലീ​സ് ജി​ല്ല​യി​ൽ അ​യ്യ​മ്പു​ഴ, അ​ങ്ക​മാ​ലി, കാ​ല​ടി, കൊ​ച്ചി സി​റ്റി​യി​ലെ എ​ള​മ​ക്ക​ര, തൃ​ശൂ​ർ ജി​ല്ല​യി​ലെ മാ​ള, കൊ​ര​ട്ടി പൊ​ലീ​സ് സ്റ്റേ​ഷ​നു​ക​ളു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ൽ വ​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ടോ​ണി. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Tags:    
News Summary - Suspect arrested for breaking into house and stealing gold

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.