രാജ്യത്തെ ആദ്യ ജനറേറ്റിവ് എ.ഐ കോൺക്ലേവ് കൊച്ചിയിൽ

കൊ​ച്ചി: രാ​ജ്യ​ത്തെ ആ​ദ്യ ജ​ന​റേ​റ്റി​വ് എ.​ഐ കോ​ൺ​ക്ലേ​വ് ജൂ​ലൈ 11, 12 തീ​യ​തി​ക​ളി​ൽ കൊ​ച്ചി​യി​ൽ ന​ട​ക്കും. സം​സ്ഥാ​ന സ​ർ​ക്കാ​ർ ഐ.​ബി.​എ​മ്മു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന കോ​ൺ​ക്ലേ​വി​ന് ബോ​ൾ​ഗാ​ട്ടി ഗ്രാ​ൻ​ഡ് ഹ​യാ​ത്താ​ണ് വേ​ദി​യാ​വു​ക. ജ​ന​റേ​റ്റി​വ് എ.​ഐ ഹ​ബ്ബാ​യി സം​സ്ഥാ​ന​ത്തെ വ​ള​ർ​ത്താ​നും സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യെ ഉ​ത്തേ​ജി​പ്പി​ക്കാ​നും കോ​ൺ​ക്ലേ​വ് വ​ഴി​യൊ​രു​ക്കും.

സ്പെ​യി​നി​ലെ പ്ര​ധാ​ന ക്ല​ബ്ബു​ക​ളി​ലൊ​ന്നാ​യ സെ​വി​യ്യ എ​ഫ്.​സി​യു​ടെ ​േഡ​റ്റ വി​ഭാ​ഗം മേ​ധാ​വി ഡോ. ​ഏ​ലി​യാ​സ് സ​മോ​റ സി​ല്ലെ​യ്റോ ഉ​ൾ​പ്പെ​ടെ പ്ര​മു​ഖ​രാ​ണ് കോ​ൺ​ക്ലേ​വി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. നി​ർ​മി​ത ബു​ദ്ധി​യി​ലെ പു​തു​ച​ല​ന​ങ്ങ​ൾ പു​തു​ത​ല​മു​റ​ക്ക്​ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ കേ​ര​ള​ത്തി​ലെ യു​വാ​ക്ക​ൾ രാ​ജ്യ​ത്തെ പ്ര​മു​ഖ തൊ​ഴി​ൽ​ശ​ക്തി​യാ​യി മാ​റാ​നു​ള്ള അ​വ​സ​രം കോ​ൺ​ക്ലേ​വ് തു​റ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് അ​ധി​കൃ​ത​ർ. 

Tags:    
News Summary - The country's first generative AI conclave in Kochi

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.