എടവനക്കാട്: കാലവര്‍ഷം ആരംഭിച്ചതോടെ നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി തീരങ്ങളില്‍ തുടര്‍ച്ചയായി കടല്‍ വെള്ളം കയറി ജനജീവിതം ദുസ്സഹമായി. തകര്‍ന്ന കടല്‍ ഭിത്തിയും നിര്‍മാണം പൂര്‍ത്തിയാകാത്ത പുലിമുട്ടുകളും കടന്ന്് തീരദേശറോഡും കവിഞ്ഞാണ് വെള്ളം പറമ്പിലേക്കും വീട്ടുവളപ്പിലേക്കും ഒഴുകിയെത്തുന്നത്. വര്‍ഷകാലത്ത് കടല്‍ കയറ്റം സ്ഥിരമാകുന്ന ഇവിടെ തിരമാലകള്‍ ചെറിയ തോതില്‍ പോലും കരയിലേക്ക് എത്തിയാല്‍ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറുകയാണ് പ്രദേശവാസികള്‍.
അശാസ്ത്രീയ നിര്‍മാണ രീതിയും കെടുകാര്യസ്ഥതയും വൈപ്പിനില്‍ മതില് പോലെയാണ് പലയിടത്തും കടല്‍ഭിത്തി നിര്‍മിച്ചത്. തിരമാലകള്‍ വന്നടിച്ച് പലയിടത്തും ഭിത്തിയുടെ അടിഭാഗത്തെ കല്ലുകള്‍ അടരുകയും ആ ദ്വാരങ്ങളിലൂടെ കടല്‍വെള്ളം കരയിലെത്തുകയും ചെയ്യും.
തിരമാലകള്‍ പിന്‍വാങ്ങുമ്പോള്‍ അടിയിലെ മണല്‍ ഒലിച്ചു പോകുമെന്നതിനാല്‍ ഭിത്തിയുടെ തകര്‍ച്ചയ്ക്കും ഇത് വഴിവെക്കും. കടല്‍ വെള്ളം കെട്ടിനിന്ന് തീരദേശ റോഡും ഇല്ലാതായി.
കടല്‍ഭിത്തിക്ക് പുറമേ വൈപ്പിനില്‍, തിരമാലകളുടെ ആഘാതം കുറക്കാനുള്ള ടെട്രാപാഡുകള് സ്ഥാപിക്കണമെന്നതും ആവശ്യമാണ്. ഇടക്കാലത്ത് ആരംഭിച്ച പുലിമുട്ട് നിര്‍മാണവും പൂര്‍ത്തിയായില്ല.
പ്രതിരോധം തീര്‍ത്ത് മത്സ്യത്തൊഴിലാളികള്‍ കടല്‍വെള്ളം വീടുകളില്‍ കയറാതിരിക്കാന്‍ സ്വയം പ്രതിരോധം തീര്‍ക്കുകയാണ് തീരദേശവാസികള്‍. കടലടിച്ച് കയറുന്ന മണ്ണ് വീടിനു ചുറ്റും വരമ്പ് തീര്‍ക്കുകയാണ് മത്സ്യത്തൊഴിലാളികള്‍. ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച ജിയോബാഗുകള്‍ ടൗട്ടേ ചുഴലിക്കാറ്റില്‍ ഒലിച്ചുപോയി.
കടല്‍ കയറുമ്പോള്‍ എവിടെനിന്നെങ്കിലും മണ്ണുമാന്തി യന്ത്രം സംഘടിപ്പിച്ച് പഞ്ചായത്ത് മണല്‍ കോരി താല്‍ക്കാലിക ബണ്ട് നിര്‍മിച്ച് മുഖം രക്ഷിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.