കൊച്ചി: അർധരാത്രി ഒരു മണിക്കൂറോളം യുവതിയെ ഫ്ലാറ്റിനു പുറത്തുനിർത്തി അസോസിയേഷൻ ഭാരവാഹികളുടെയും താമസക്കാരുടെയും സദാചാര ഗുണ്ടായിസം. സിനിമയിൽ മാർക്കറ്റിങ്, പ്രമോഷൻ മേഖലയിൽ പ്രവർത്തിക്കുന്ന സീതാലക്ഷ്മിക്കാണ് കഴിഞ്ഞ രാത്രി ദുരനുഭവമുണ്ടായത്. വിവാഹമോചിതയായ ഇവർ ഏഴു വയസ്സുള്ള മകൾ, അമ്മ, സഹോദരൻ എന്നിവർക്കൊപ്പം പനമ്പിള്ളി നഗറിലെ ഫ്ലാറ്റിലാണ് വാടകക്ക് താമസിക്കുന്നത്.
കഴിഞ്ഞയാഴ്ച ജോലി ആവശ്യാർഥം കാലടി ഒക്കലിൽ പോയി മടങ്ങിയെത്തിയപ്പോഴാണ് രാത്രി 12.25 മുതൽ ഇവർക്ക് പുറത്തുനിൽക്കേണ്ടി വന്നത്. സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ചുപറഞ്ഞിട്ടും അസോസിയേഷൻ ഭാരവാഹികൾ പത്തു മണിക്ക് പ്രധാനഗേറ്റും പത്തരയോടെ ഉള്ളിലെ ഗേറ്റുകളും അടക്കണമെന്ന് അറിയിച്ചിട്ടുണ്ടെന്നായിരുന്നു മറുപടി.
തുടർന്ന്, എറണാകുളം സൗത്ത് പൊലീസിൽ ബന്ധപ്പെടുകയും പൊലീസെത്തി ഗേറ്റ് തുറപ്പിക്കുകയുമായിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റേക്ക് പരാതി നൽകിയിരുന്നു. തിങ്കളാഴ്ച പൊലീസ് സ്റ്റേഷനിൽ സീതാലക്ഷ്മിയെയും ഫ്ലാറ്റിൽ കയറാൻ എതിർപ്പ് പ്രകടിപ്പിച്ചവരെയും വിളിച്ചാണ് പ്രശ്നം പരിഹരിച്ചത്.
തെൻറ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.
അർധരാത്രി ഫ്ലാറ്റിനു പുറത്ത് ഒറ്റക്കു നിൽക്കുന്ന സെൽഫിയും പോസ്റ്റിനൊപ്പമുണ്ട്. ഒരു സ്ത്രീക്കും ഇനി ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടാകാതിരിക്കട്ടെ എന്നു പറഞ്ഞാണ് സീതാലക്ഷ്മിയുടെ കുറിപ്പ് അവസാനിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.