മട്ടാഞ്ചേരി: ബസാറിന്റെ സുവർണ കാലഘട്ടത്തിൽ വ്യാപാര സാമ്പത്തിക ഇടപാടുകളിൽ വലിയ പങ്കുവഹിച്ച സ്ഥാപനങ്ങളിൽ ഒന്നായ കാത്തലിക് സിറിയൻ ബാങ്ക് കെട്ടിടം പൊളിച്ചുനീക്കുന്നു. അപകട ഭീതിയുയർത്തുന്ന കെട്ടിടമെന്ന നിലയിലാണ് പൊളിച്ചുനീക്കൽ. താഴത്തെ നിലയിൽ കടകളും മുകളിലത്തെ നിലയിൽ ബാങ്ക് ശാഖയുമായാണ് പ്രവർത്തിച്ചിരുന്നത്. ഏറെക്കാവലമായി അടച്ചിട്ടിരിക്കുകയായിരുന്നു.
അടച്ചിട്ട ബാങ്ക് കെട്ടിടത്തിനു മുകളിൽനിന്ന് കഴിഞ്ഞ ദിവസം കഞ്ചാവ് ചെടികൾ പിടികൂടിയിരുന്നു. നഗരസഭയുടെ ഉത്തരവ് പ്രകാരമാണ് പൊളിച്ചുനീക്കൽ. കാത്തലിക് സിറിയൻ ബാങ്ക് ഫോർട്ട്കൊച്ചി ശാഖ അധികൃതർ 16ന് കെട്ടിടത്തിൽ നോട്ടീസ് പതിച്ചു. 15 ദിവസത്തിനകം കെട്ടിടത്തിലുള്ളവർ ഒഴിഞ്ഞു പോകണമെന്നും നിർദേശിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.