കാലടി: റെയില്‍വേ ഉദ്യോഗസ്ഥെൻറ സന്ദര്‍ഭോചിത ഇടപെടലിൽ യാത്രക്കാരന് ജീവന് തിരിച്ചുകിട്ടി. മലയാറ്റൂര്‍ നീലീശ്വരം സ്വദേശി താണിക്കപ്പറമ്പില്‍ മിഥുെൻറ ഇടപെടലാണ് കൊല്ലം ശാസ്താംകോട്ട സ്വദേശിയായ ശ്രീനാഥിന് രക്ഷയായത്.
കന്യാകുമാരി-ബംഗളൂരു എക്സ്പ്രസിൽ വിഷുദിനത്തില്‍ ഉച്ചക്ക് രണ്ടിന് കൊല്ലത്തായിരുന്നു സംഭവം. ട്രെയിന്‍ കൊല്ലം സ്റ്റേഷനില്‍നിന്ന് എടുക്കുമ്പോഴാണ് ഭക്ഷണപ്പൊതിയുമായി ഒരാൾ ഓടിയടുക്കുന്നത് കണ്ടത്. ടിക്കറ്റ് എക്സാമിനറായ മിഥുന് തൊട്ടടുത്ത കോച്ചില്‍ നിന്നുകൊണ്ട് ഇത് ശ്രദ്ധിച്ചിരുന്നു.
പെട്ടെന്ന് യാത്രക്കാരന് പ്ലാറ്റ്ഫോമിനും ട്രെയിനും ഇടയിലൂടെ ട്രാക്കിലേക്ക് വീണു. ഇതുകണ്ട മിഥുൻ ഉടൻ കോച്ചിലെ അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിച്ചു. ഇതോടെ യാത്രക്കാരും പൊലീസും ചേർന്ന് ഇയാളെ പുറത്തെടുത്തു.
ഗുരുതര പരിക്ക് ഉണ്ടായിരുെന്നങ്കിലും രക്ഷിക്കാന്‍ സാധിച്ചതിെൻറ സന്തോഷത്തിലാണ് മിഥുന്. കൊല്ലം റെയില്‍വേ അധികൃതരും പൊലീസും പരിക്കേറ്റ യാത്രക്കാരനെ ആശുപത്രിയില്‍ എത്തിച്ചു. റെയില്‍വേയുടെ എറണാകുളത്തെ സീനിയര്‍ ടിക്കറ്റ് എക്സാമിനറാണ് മിഥുന്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.