മ​ട്ടാ​ഞ്ചേ​രി ജ​ല മെ​ട്രോ​ക്ക്​

ഏ​റ്റെ​ടു​ത്ത സ്ഥ​ലം കാ​ടു​

ക​യ​റി​യ നി​ല​യി​ൽ

നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ന്ന​ു; മട്ടാഞ്ചേരി ജല മെട്രോ അനിശ്ചിതത്വത്തിൽ

മ​ട്ടാ​ഞ്ചേ​രി: മ​ട്ടാ​ഞ്ചേ​രി​യി​ൽ ജ​ല മെ​ട്രോ ജെ​ട്ടി നി​ർ​മാ​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം തു​ട​രു​ന്നു. പ​ദ്ധ​തി​ക്ക്​ ഏ​റ്റെ​ടു​ത്ത സ്ഥ​ല​ങ്ങ​ൾ കാ​ടു​പി​ടി​ച്ചു ന​ശി​ക്കു​ന്നു.

കൊ​ച്ചി ജ​ല മെ​ട്രോ ലി​മി​റ്റ​ഡി​ന്‍റെ ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി ജെ​ട്ടി​ക​ൾ ഒ​ക്ടോ​ബ​റി​ൽ ക​മീ​ഷ​ൻ ചെ​യ്യു​മ്പോ​ഴും മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി നി​ർ​മാ​ണം ഒ​രി​ഞ്ചു​പോ​ലും മു​ന്നോ​ട്ടു നീ​ങ്ങാ​തെ സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്.

2024 ഡി​സം​ബ​റി​ൽ കൊ​ച്ചി​യി​ലെ 10 ദ്വീ​പു​ക​ളെ ബ​ന്ധ​പ്പെ​ടു​ത്തി ജ​ല മെ​ട്രോ​യു​ടെ 32 ജെ​ട്ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ കെ.​എം.​ആ​ർ.​എ​ൽ പൂ​ർ​ത്തി​യാ​ക്കു​മ്പോ​ഴും ആ​ദ്യ​ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ട്ട മ​ട്ടാ​ഞ്ചേ​രി മെ​ട്രോ ജെ​ട്ടി നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​മാ​ണ് പു​ക​യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത വാ​ണി​ജ്യ ന​ഗ​രി, പൈ​തൃ​ക മേ​ഖ​ല, ടൂ​റി​സം കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യാ​ൽ ടൂ​റി​സ്റ്റു​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​യ മ​ട്ടാ​ഞ്ചേ​രി​യു​ടെ വി​ക​സ​ന​ത്തി​ൽ ജ​ല മെ​ട്രോ അ​നി​വാ​ര്യ​മാ​ണ്.

കൊ​ച്ചി മെ​ട്രോ​ക്കാ​യി ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ന​ട​പ​ടി​ക​ളാ​യെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ക്കാ​ത്ത​തു​മൂ​ലം കാ​ടു​ക​യ​റി ന​ശി​ക്കു​ക​യാ​ണ്. 2019ൽ ​തു​ട​ങ്ങി 2021ൽ ​പൂ​ർ​ത്തി​യാ​ക്കേ​ണ്ട മെ​ട്രോ ജെ​ട്ടി നി​ർ​മാ​ണ​ത്തി​ലെ ക​രാ​റു​കാ​ര​ൻ എ​ഴ് കോ​ടി രൂ​പ​യോ​ളം അ​ഡ്വാ​ൻ​സ് തു​ക കൈ​പ്പ​റ്റി​യെ​ങ്കി​ലും നി​ർ​മാ​ണം ന​ട​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു.

രാ​ജ്യ​ത്തെ ആ​ദ്യ പാ​സ​ഞ്ച​ർ ബോ​ട്ട് ജെ​ട്ടി​ക​ളി​ൽ ഒ​ന്നാ​യ മ​ട്ടാ​ഞ്ചേ​രി ജെ​ട്ടി​യോ​ട് ചേ​ർ​ന്നാ​ണ് ജ​ല മെ​ട്രോ ജെ​ട്ടി​ക്ക് സ്ഥ​ലം വി​ട്ടു​ന​ൽ​കി​യ​ത്. 2023 ഏ​പ്രി​ലി​ൽ ആ​ദ്യ​ഘ​ട്ട മെ​ട്രോ സ​ർ​വി​സ് തു​ട​ങ്ങി​യ ഘ​ട്ട​ത്തി​ൽ ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന മ​ട്ടാ​ഞ്ചേ​രി മെ​ട്രോ ജെ​ട്ടി നി​ർ​മാ​ണ​ത്തി​ന് ഒ​രു ഇ​ഷ്ടി​ക​പോ​ലും ഇ​തു​വ​രെ സ്ഥാ​പി​ച്ചി​ട്ടി​ല്ല.

നി​ർ​മാ​ണ​ത്തി​ലെ അ​നി​ശ്ചി​ത​ത്വ​ത്തെ തു​ട​ർ​ന്ന് നി​ര​വ​ധി ജ​ന​കീ​യ പ്ര​തി​ഷേ​ധ​മു​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ അ​ധി​കൃ​ത​രു​ടെ പ്ര​ഖ്യാ​പ​ന​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങി​യി​രി​ക്കു​ന്നു. 

Tags:    
News Summary - The protest is fuming because of the non-construction; Mattancherry water metro in limbo

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.