മട്ടാഞ്ചേരി: തോപ്പുംപടി പ്യാരി ജങ്ഷന് സമീപം നട പാതയിൽ ഓടക്ക് മുകളിൽ പാകിയ കോൺക്രീറ്റ് സ്ലാബ് തകർന്ന് യുവതി കാനയിൽ വീണു. നാട്ടുകാരാണ് യുവതിയെ ആഴമേറിയ കാനയിൽനിന്ന് പുറത്തേക്കെടുത്തത്. വ്യാഴാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. ചെറിയ പരിക്കേറ്റ സംഭവിച്ച യുവതി പേര് വെളിപ്പെടുത്താതെ ഓട്ടോറിക്ഷയിൽ കയറി പോകുകയായിരുന്നു. നിരവധി യാത്രക്കാർ സഞ്ചരിക്കുന്ന മേഖലയിലെ സ്ലാബുകളുടെ ഗുണമേന്മയില്ലായ്മ വലിയ ദുരന്തത്തിനിടയാക്കുമെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടി. രണ്ടു മാസം മുമ്പ് തോപ്പുംപടിയിൽ ഒരു യുവാവ് സ്ലാബ് തകർന്ന് ഓടയിൽ വീണിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.