അങ്കമാലി: നായത്തോട് ബാറിലെ ജീവനക്കാരെ മർദിച്ച കേസിൽ മൂന്നുപേർ അറസ്റ്റിൽ. മറ്റൂർ പിരാരൂർ മനക്കപ്പടി പുത്തൻകുടി വീട്ടിൽ ശരത് ഗോപി (25), കാഞ്ഞൂർ ചെങ്ങൽ ഭാഗത്ത് വടയപ്പാടത്ത് വീട്ടിൽ റിൻഷാദ് (24), കോടനാട് ആലാട്ടുചിറ സെന്റ് മേരീസ് സ്കൂളിന് സമീപം ഇലഞ്ഞിക്കമാലിൽ വീട്ടിൽ ബേസിൽ (34) എന്നിവരെയാണ് നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ജൂലൈയിലാണ് സംഭവം. മദ്യപിച്ച ശേഷം പണം നൽകാത്തതിനെ തുടർന്നുണ്ടായ തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. ബാർ ജീവനക്കാരെ ആക്രമിച്ച് പരിക്കേൽപിക്കുകയും മൂന്ന് ലക്ഷത്തിന്റെ മുതൽ നശിപ്പിക്കുകയും ചെയ്തു. ഒളിവിൽ പോയ പ്രതികൾക്കായി ജില്ല പൊലീസ് മേധാവി വിവേക് കുമാറിന്റെ നിർദേശപ്രകാരം പ്രത്യേക പൊലീസ് ടീം രൂപവത്കരിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ മലയാറ്റൂർ ഭാഗത്തുനിന്ന് സാഹസികമായാണ് അക്രമികളെ പിടികൂടിയത്. വിവിധ സ്റ്റേഷനുകളിൽ വധശ്രമം, അടിപിടി, മോഷണം തുടങ്ങി നിരവധി കേസുകളിൽ പ്രതിയാണ് ശരത് ഗോപി. അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ സോണി മത്തായി, എസ്.ഐമാരായ അനീഷ് കെ. ദാസ്, എൽദോസ്, എ.എസ്.ഐമാരായ ഉബൈദ്, അഭിലാഷ്, സീനിയർ സിവൽ പൊലീസ് ഓഫിസർമാരായ റോണി അഗസ്റ്റിൻ, എൻ.ജി. ജിസ്മോൻ, റിയാസ് എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.