തൃക്കാക്കര നഗരസഭ: വാടക കുടിശ്ശിക വരുത്തിയവരിൽ കൗൺസിലർമാരും ബന്ധുക്കളും

കാക്കനാട്: കെട്ടിട വാടകയിനത്തിൽ തൃക്കാക്കര നഗരസഭക്ക് കോടികളുടെ നഷ്ടമുണ്ടായതിന് പിന്നാലെ ശക്തമായ നടപടി സ്വീകരിക്കാനൊരുങ്ങി നഗരസഭ ധനകാര്യ സ്ഥിരം സമിതി. നിരവധി ക്രമക്കേടുകൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടിക്കൊരുങ്ങുന്നത്. നോട്ടീസ് നൽകി മുറികൾ തിരിച്ചുപിടിക്കുമെന്ന് അധികൃതർ പറഞ്ഞു.

കഴിഞ്ഞ ദിവസം ചേർന്ന സ്ഥിരം സമിതി യോഗത്തിലാണ് നഗരസഭക്ക് കീഴിലെ കടമുറികൾ വാടകക്കെടുത്ത നിരവധിപേർ വാടക മുടക്കിയതായി ശ്രദ്ധയിൽപെട്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നഗരസഭ കൗൺസിലർമാർ, മുൻ കൗൺസിലർമാർ, ബന്ധുക്കൾ തുടങ്ങിയവർ അടക്കം നിരവധിപേർക്ക് വാടക കുടിശ്ശിക ഉണ്ടെന്ന് മനസ്സിലായത്. പലരും ലക്ഷക്കണക്കിന് രൂപയാണ് അടക്കാനുള്ളത്. ചിലരുടെ പേരിൽ ഒന്നിലധികം കടമുറികൾ ഉള്ളതായും ലേലത്തിൽ പങ്കെടുത്തവരല്ല കടകൾ നടത്തുന്നതെന്നും വ്യക്തമായിരുന്നു. നഗരസഭയിൽനിന്ന് ലേലത്തിൽ പിടിച്ച മുറികൾ പലമടങ്ങ് തുക ഈടാക്കിയാണ് മറിച്ച് നൽകിയിട്ടുള്ളത്. ഇവരിൽ പലരും കൃത്യമായി വാടക നൽകുന്നുണ്ടെങ്കിലും മുറി ഉടമകൾ നഗരസഭയിൽ അടക്കാത്ത സാഹചര്യമുണ്ടെന്നും സ്ഥിരം സമിതി അംഗങ്ങൾ പറഞ്ഞു. കുടിശ്ശിക വരുത്തിയിട്ടുള്ളവർക്ക് എത്രയും വേഗം തിരിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകുമെന്നും അടക്കാത്തപക്ഷം ഒഴിപ്പിക്കുമെന്നും അധികൃതർ വ്യക്തമാക്കി.

Tags:    
News Summary - Thrikkakara Municipality: Councilors and relatives of rent arrears

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.