കൊച്ചി: മരണക്കെണിയായി ജില്ലയിലെ നിരത്തുകൾ; ഒരു മാസത്തിനിടെ പൊലിഞ്ഞത് 20 ജീവൻ. പരിക്കേറ്റത് നൂറോളം പേർക്ക്. അമിതവേഗവും അലക്ഷ്യമായ ഡ്രൈവിങ്ങുമാണ് റോഡപകടങ്ങളിലെ പ്രധാന വില്ലൻ. വാഹനപരിശോധനകളും നിയമ നടപടികളും കർശനമാക്കുമ്പോഴും ഉയരുന്ന അപകടത്തോത് ആശങ്കപ്പെടുത്തുന്നതാണ്.
ശനിയാഴ്ച ആലുവയിലുണ്ടായ വാഹനാപകടങ്ങളിൽ മാത്രം രണ്ട് ജീവനാണ് പൊലിഞ്ഞത്. വെള്ളിയാഴ്ച വല്ലാർപാടം റോഡിൽ ബൈക്ക് യാത്രികനായ യുവാവാണ് അപകടത്തിൽ മരിച്ചത്. ഇതോടൊപ്പം കാക്കനാട്ട് നിയന്ത്രണം വിട്ട കാർ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രക്കാർക്ക് പരിക്കുമേറ്റിട്ടുണ്ട്. വാഹനാപകടങ്ങളിൽ പരിക്കുപറ്റിയവരുടെ എണ്ണം നൂറോളം വരും. ഇതിൽ അങ്കമാലി കരയംപറമ്പിൽ ടൂറിസ്റ്റ് ബസുകൾ കൂട്ടിമുട്ടി 18 പേരും മൂവാറ്റുപുഴ-എറണാകുളം റൂട്ടിൽ ബസുകൾ കൂട്ടിമുട്ടി 16 പേരും ജീപ്പും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് പട്ടിമറ്റം വലമ്പൂരിൽ അഞ്ചുപേരും പെരുമ്പാവൂർ കാരിക്കോട് കെ.എസ്.ആർ.ടി.സി ബസും മിനിലോറിയും കൂട്ടിയിടിച്ച് ഒമ്പതുപേർക്കും പരിക്കേറ്റിട്ടുണ്ട്. രാത്രികാലങ്ങളിൽ വാഹനങ്ങൾ നിയന്ത്രണം വിട്ട് സംഭവിക്കുന്ന അപകടങ്ങളും വർധിക്കുന്നുണ്ട്. കാലവർഷം സജീവമാകുന്നതോടെ നിരത്തുകളിൽ വീണ്ടും അപകടത്തോത് ഉയരുമെന്നാണ് ആശങ്ക. ഇത് കണക്കിലെടുത്ത് മോട്ടോർ വാഹനവകുപ്പും പൊലീസും സുരക്ഷാനിർദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.