മൂവാറ്റുപുഴ: നഗരത്തിലെ കീച്ചേരി പടിയിൽ ഓൺലൈൻ ഷോപ് നടത്തുന്ന പശ്ചിമബംഗാൾ സ്വദേശിയുടെ പണം പിടിച്ചുപറിച്ച് സ്കൂട്ടറിൽ കടന്നയാൾ പിടിയിൽ. മൂവാറ്റുപുഴ കടാതി കുര്യൻമല പാലത്തിങ്കൽ പുത്തൻപുരയിൽ നൈസാബിനെയാണ് (20) സി.ഐ എ.എസ്. ഗോപകുമാറിെൻറ നേതൃത്വത്തിലെ പൊലീസ് സംഘം പിടികൂടിയത്.
അന്തർസംസ്ഥാനതൊഴിലാളികൾക്കായി ടിക്കറ്റ് ബുക്കിങ്ങ്, മണി ട്രാൻസ്ഫർ, എന്നിവ നടത്തുന്ന ഫ്രൻഡ്സ് ഓൺ ലൈൻ സ്ഥാപന ഉടമയായ പശ്ചിമ ബംഗാൾ സ്വദേശി സ്ഥാപനം പൂട്ടി പുറത്തിറങ്ങുന്നതിനിടെയാണ് നൈസാബ് ,പണം അടങ്ങിയ ബാഗ് പിടിച്ച് പറിച്ചശേഷം സ്കൂട്ടറിൽ കടന്നത്. പൊലീസ് സംഘം സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചശേഷം മണിക്കൂറുകൾക്കകം പ്രതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
പണമടങ്ങിയ ബാഗും, സ്കൂട്ടറും പിടിച്ചെടുത്തു. അന്വേഷണസംഘത്തില്‍ എസ്.ഐ വി.കെ. ശശികുമാര്‍, എ.എസ്.ഐ മാരായ രാജേഷ് സി.എം, പി.സി. ജയകുമാര്‍, സീനിയര്‍ സി.പി.ഒ അഗസ്റ്റ്യന്‍ ജോസഫ്, കെ.എസ്. ഷനില്‍ എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.