ആറര കിലോ കഞ്ചാവ് പിടിച്ച കേസ്: പ്രതികൾ റിമാൻഡിൽ

തൃപ്പൂണിത്തുറ: ആറര കിലോയിലധികം കഞ്ചാവുമായി പിടികൂടിയ മൂന്നംഗസംഘത്തെ റിമാന്‍ഡ് ചെയ്തു. എരൂര്‍ എസ്.എം.പി കോളനി മലേപ്പറമ്പില്‍ അരവിന്ദ് ( 21 ), മുളന്തുരുത്തി പെരുമ്പിള്ളി പാണാര്‍പാലം കരുത്തുള്ളിപ്പറമ്പില്‍ വിഷ്ണു ( 24 ), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരാണ്​ പൊലീസ് പിടിയിലായത്.

വ്യാഴാഴ്ച രാത്രിയോടെ തൃപ്പൂണിത്തുറ എസ്.എന്‍ ജംഗ്ഷന്‍ റെയില്‍വേ മേല്‍പ്പാലത്തിനടുത്ത് ചോയ്‌സ് പാര്‍ക്കിന് മുന്നില്‍ നിന്നാണ് പ്രതികള്‍ പിടിയിലായത്. പോലീസിനെക്കണ്ട് സംഘത്തിലെ ഒരാള്‍ ഓടി രക്ഷപ്പെട്ടിരുന്നു. ഇവരില്‍ നിന്നും ഒരു സ്‌ക്കൂട്ടറും ഒരു മോട്ടോര്‍ സൈക്കിളും 3 മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. മുമ്പും സമാന കേസുകളില്‍പ്പെട്ടിട്ടുള്ളവരാണ് പ്രതികള്‍. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ്​ ചെയ്തു. 

Tags:    
News Summary - Youth and Adult Arrests for Cannabis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.