േകാതമംഗലം: പൈങ്ങോട്ടൂര്‍ പഞ്ചായത്ത് നെടുവക്കാട് മൂന്നാം വാര്‍ഡിലെ കൊളംബേക്കര വീട്ടില്‍ ജോസഫിെൻറയും ഷൈനിയുടെയും എട്ടുവയസ്സുള്ള മകന് അലന് ജോസഫ് (ഉണ്ണിക്കുട്ടന്) രക്താര്‍ബുദം ബാധിച്ച് തിരുവനന്തപുരം റീജനല്‍ കാന്‍സര്‍ സെൻററില്‍ ചികിത്സയിലാണ്. രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ കുഞ്ഞിെൻറ ചികിത്സക്ക് കൂലിപ്പണിക്കാരും നാല് സെൻറ് സ്ഥലത്ത് താമസിക്കുന്നതുമായ മാതാപിതാക്കള്‍ക്ക് ഒരു നിര്‍വാഹവുമില്ല.
കുട്ടിയുടെ ചികിത്സാര്‍ഥം എട്ടു മാസം തിരുവനന്തപുരത്ത് താമസിക്കണം. വീട് വാടകക്ക് എടുത്താണ് അവിടെ താമസം. കുഞ്ഞിെൻറ ചികിത്സക്കായി വാര്‍ഡ് അംഗം സാബു മത്തായി തൊട്ടിയിലിെൻറയും കുട്ടിയുടെ മാതാവ് ഷൈനി ജോസഫിെൻറയും പേരില്‍ ജനകീയ ചികിത്സ സഹായ നിധി രൂപവത്കരിച്ച് പൈങ്ങോട്ടൂര്‍ കേരള ഗ്രാമീണ്‍ ബാങ്കില്‍ അക്കൗണ്ടും തുറന്നു. അക്കൗണ്ട് നമ്പര്‍ 4063 21010 51144. ഐ.എഫ്.എസ്.സി കോഡ്: KLGB0040632. സന്മനസ്സുകളുടെ സഹായമുണ്ടാകണമെന്ന് വാര്‍ഡ് അംഗം പറഞ്ഞു. ഫോണ്‍: 94473 19972.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.