കോതമംഗലം: താലൂക്കിൽ അവശേഷിച്ച നാട്ടാന തൃക്കാരിയൂർ ശിവനാരായണൻ ചെരിഞ്ഞു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ. 50 വയസ്സുണ്ട്. പാദരോഗമാണ് മരണകാരണമായത്. ജീവൻ രക്ഷിക്കാനായി വിദഗ്ധ ചികിസകരെ കൊണ്ട് വന്ന് പരമാവധി ചികിത്സ നൽകിയെങ്കിലും ബുധനാഴ്ച് ഉച്ചയോടെ ആന ചെരിഞ്ഞു. ഒരു കാലത്ത് താലൂക്കിൽ ആറിലധികം നാട്ടാനകൾ ഉണ്ടായിരുന്നു. നാട്ടാന ചട്ടം കർശനമാക്കിയതും പരിപാലന ചെലവ് ഏറിയതും ആനകളെ ഉപേക്ഷിക്കാൻ ഉടമകൾ നിർബന്ധിതമാവുകയായിരുന്നു. തൃക്കാരിയൂരിൽ ആനയെ കെട്ടിയിരുന്ന പറമ്പിന് ആനപ്പറമ്പ് എന്ന പേരും വരികയും നിരവധി ആനപ്രേമികൾ എത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.