കോതമംഗലം ബസ് സ്റ്റാ​ൻ​ഡ് കെ​ട്ടി​ട​ത്തി​ൽ വ​ൻ തീ​പി​ടി​ത്തം

കോതമംഗലം: മുനിസിപ്പൽ ബസ് സ്റ്റാന്‍റിലെ ഷോപ്പിങ്​ കോംപ്ലക്സ് കെട്ടിടത്തിന് തീപിടിച്ചു. ബുധനാഴ്ച്ച പുലർച്ചെ ആറ് മണിക്ക് ശേഷമാണ് തീപിടുത്തമുണ്ടായത്.

കോതമംഗലം മുനിസിപ്പൽ ബസ് സ്റ്റാന്‍റിനുള്ളിലെ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്‍റെ തൊട്ടു മുകളിലത്തെ നിലയിലാണ് തീപിടുത്തമുണ്ടായത്.

ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ്‌ പ്രഥമിക നിഗമനം. സിറ്റി കിങ് ടെയ്​ലറിങ്​, സ്വപ്ന ലോഡ്ജ്, പ്രിയ ഹോം നഴ്​സിങ്​ സർവീസ് ഓഫിസ്, കവിത സ്റ്റുഡിയോ എന്നീ സ്ഥാപനത്തിൽ തീ പടർന്നു പിടിച്ചു. കോതമംഗലം നിലയത്തിൽ നിന്നും രണ്ട് മൊബൈൽ ടാങ്ക് യൂണിറ്റ് എത്തി തീ പൂർണ്ണമായും അണച്ചു. ഏകദേശം നാല് ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടെന്ന് പ്രാഥമിക നിഗമനം.

സ്​റ്റേഷൻ ഓഫിസർ കരുണാകരൻ പിള്ളയുടെ നേതൃത്വത്തിൽ എ.എസ്.റ്റി.ഒ സജി മാത്യു, എസ്.എഫ്.ആർ.ഒ മുഹമ്മദ്‌ ഷാഫി, കെ.എൻ. ബിജു, എഫ്.ആർ.ഒ ഡി കെ.പി. ഷെമീർ, എഫ്.ആർ.ഒ മാരായ കെ.എ. ഷംസുദ്ദീൻ, എസ്.ആർ. മനു , എഫ്.പ്രദീപ്‌, ആർ.എച്ച്. വൈശാഖ്, സൽമാൻ ഖാൻ, കെ. വിഷ്ണു ദാസ്, വി.എം. മിഥുൻ എന്നിവർ തികെടുത്തുന്നതിന്ന് നേതൃത്വം നൽകി.

Tags:    
News Summary - Large fire breaks out at Kothamangalam bus stand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.