നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യ പാ​ഴൂ​ർ​മോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ സം​ഭ​ര​ണി

കോ​ത​മം​ഗ​ലം: ജി​ല്ല പ​ഞ്ചാ​യ​ത്ത് 50 ല​ക്ഷം ചെ​ല​വി​ട്ട് നി​ർ​മി​ച്ച കു​ടി​വെ​ള്ള പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യു​ന്നി​ല്ല. നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നാം വാ​ർ​ഡി​ലെ പാ​ഴൂ​ർ​മോ​ളം കു​ടി​വെ​ള്ള പ​ദ്ധ​തി​യാ​ണ് ര​ണ്ടു​വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും തു​ട​ങ്ങാ​ത്ത​ത്. 50 ല​ക്ഷം​രൂ​പ അ​നു​വ​ദി​ച്ച് നി​ർ​മാ​ണം ആ​രം​ഭി​ച്ച് ര​ണ്ട് വ​ർ​ഷം പൂ​ർ​ത്തി​യാ​യി​ട്ടും ഒ​രു മോ​ട്ടോ​ർ​പോ​ലും ഈ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി സ്ഥാ​പി​ച്ചി​ട്ടി​ല്ല. വൈ​ദ്യു​തി ക​ണ​ക്ഷ​നും എ​ടു​ത്തി​ട്ടി​ല്ല.

നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന പ്ര​ദേ​ശ​മാ​യ പാ​ഴൂ​ർ​മോ​ള​ത്ത് വാ​ട്ട​ർ അ​തോ​റി​റ്റി​യു​ടെ വെ​ള്ള​വും കി​ട്ടാ​ക്ക​നി​യാ​യി തു​ട​രു​ന്നു. സ്വ​ത​ന്ത്ര കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് നാ​ഥ​നി​ല്ലാ​തെ അ​വ​സ്ഥ​യാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ല​ക്ഷ​ങ്ങ​ളു​ടെ നി​കു​തി​പ്പ​ണം പാ​ഴാ​ക്കി​യ ന​ട​പ​ടി വി​ജി​ല​ൻ​സ് അ​ന്വേ​ഷി​പ്പി​ക്ക​ണ​മെ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ട്ടു.

എ​ത്ര​യും വേ​ഗം പ​ദ്ധ​തി ക​മീ​ഷ​ൻ ചെ​യ്യ​ണ​മെ​ന്നും ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​ക്ഷോ​ഭം സം​ഘ​ടി​പ്പി​ക്കാ​നും യൂ​ത്ത് കോ​ൺ​ഗ്ര​സ് നെ​ല്ലി​ക്കു​ഴി മ​ണ്ഡ​ലം ക​മ്മി​റ്റി തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്റ് അ​ജീ​ബ് ഇ​ര​മ​ല്ലൂ​ർ അ​റി​യി​ച്ചു.

Tags:    
News Summary - pazhoor molam water project issues

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.