ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തേ​ക്ക് വ​ഴി നി​ഷേ​ധി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് യു.​ഡി.​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ കൊ​ടി​കു​ത്തു​ന്നു

ലൈഫ് ഭവന പദ്ധതിക്കായി കണ്ടെത്തിയ സ്ഥലത്തേക്ക് വഴി നിഷേധിച്ചതിൽ പ്രതിഷേധം

കോ​ത​മം​ഗ​ലം: നെ​ല്ലി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ൽ ഇ​ര​മ​ല്ലൂ​ർ വി​ല്ലേ​ജി​ൽ ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​ക്കാ​യി ക​ണ്ടെ​ത്തി​യ സ്ഥ​ല​ത്തേ​ക്ക് വ​ഴി നി​ഷേ​ധി​ച്ച​താ​യി യു.​ഡി.​എ​ഫ് ആ​രോ​പ​ണം. സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച യു.​ഡി.​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ൾ അ​വി​ടെ കൊ​ടി​കു​ത്തി പ്ര​തി​ഷേ​ധി​ച്ചു. ഒ​ന്നാം വാ​ർ​ഡി​ലെ പാ​ഴൂ​ർ മോ​ളം കോ​ട്ട​ച്ചി​റ പ്ര​ദേ​ശ​ത്ത് റ​ബ​ർ​തോ​ട്ട​ത്തി​ന് ചേ​ർ​ന്ന അ​ഞ്ച്​ ഏ​ക്ക​ർ 90 സെ​ന്റ് സ്ഥ​ലം 2010-15 കാ​ല​ഘ​ട്ട​ത്തി​ൽ റ​വ​ന്യൂ വ​കു​പ്പ് അ​ള​ന്ന് തി​രി​ച്ച് പ​ഞ്ചാ​യ​ത്തി​ലു​ള്ള ഭൂ​ര​ഹി​ത​ർ​ക്ക് വി​ത​ര​ണം ചെ​യ്യാ​ൻ മാ​റ്റി​വെ​ച്ചി​രി​ക്കു​ന്ന​താ​ണ്.

ഈ ​സ്ഥ​ലം ഏ​റ്റെ​ടു​ത്ത് ലൈ​ഫ് ഭ​വ​ന പ​ദ്ധ​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് പ​ക​രം ഇ​തി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന 34 ഏ​ക്ക​റോ​ളം വ​രു​ന്ന സ്ഥ​ലം കു​ത്ത​ക വ്യ​വ​സാ​യി​ക​ൾ​ക്ക്​ സ്ഥാ​പ​നം തു​ട​ങ്ങാ​നു​ള്ള അ​നു​മ​തി​യു​മാ​യി പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി മു​ന്നോ​ട്ടു പോ​കു​ക​യാ​ണ്. ഇ​തി​ലൂ​ടെ ഇ​വി​ടേ​ക്ക്​ വ​ഴി അ​ട​യും.

പ്ലൈ​വു​ഡ് ക​മ്പ​നി​ക​ളും പ​ശ ക​മ്പ​നി​ക​ളും ഉ​ൾ​പ്പെ​ടെ പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കാ​വു​ന്ന വ്യ​വ​സാ​യ യൂ​നി​റ്റു​ക​ൾ ആ​രം​ഭി​ക്കു​ന്ന​തി​നാ​ണ് പ​ഞ്ചാ​യ​ത്ത് അ​നു​മ​തി ന​ൽ​കി​യി​രി​ക്കു​ന്ന​തെ​ന്നാ​ണ് യു.​ഡി.​എ​ഫ് ആ​രോ​പ​ണം. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പി.​എ.​എം. ബ​ഷീ​ർ, കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്റ് അ​ലി പ​ടി​ഞ്ഞാ​റേ​ച്ചാ​ലി​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​വി. റെ​ജി, നാ​സ​ർ വ​ട്ടേ​ക്കാ​ട​ൻ, വൃ​ന്ദ മ​നോ​ജ്, ഷ​ഹ​ന ഷെ​രീ​ഫ്, യു.​ഡി.​എ​ഫ് നേ​താ​ക്ക​ളാ​യ പി.​എം. ഷെ​മീ​ർ, പ​രീ​ത് പ​ട്ട​മ്മാ​വു​ടി, മു​ഹ​മ്മ​ദ് കൊ​ള​ത്താ​പ്പി​ള്ളി, അ​ജീ​ബ് ഇ​ര​മ​ല്ലൂ​ർ, പി.​എ. ഷി​ഹാ​ബ്, കെ.​എം. കു​ഞ്ഞു​ബാ​വ, ഇ​ബ്രാ​ഹിം എ​ട​യാ​ലി, നൗ​ഷാ​ദ് ചി​റ്റേ​ത്തു​ക്കു​ടി, ഷി​നാ​ജ് വെ​ട്ട​ത്തു​ക്കു​ടി, സ​ലിം പേ​പ്പ​തി, കെ.​പി. കു​ഞ്ഞ് എ​ന്നി​വ​രാ​ണ്​ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Protest against the denial of access to the site identified for the Life housing project

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.