പള്ളുരുത്തി: വൈദ്യുതി കുടിശ്ശിക വരുത്തിയ ഉപഭോക്താക്കൾക്കെതിരെ കർശന നടപടി സ്വീകരിക്കാനൊരുങ്ങി വൈദ്യുതി വകുപ്പ്. 2021 ജനുവരി ഒന്നു മുതൽ കുടിശ്ശിക പിരിച്ചെടുക്കാൻ വൈദ്യുതി വകുപ്പ് ഉത്തരവ് നൽകിക്കഴിഞ്ഞു.
ലോക് ഡൗൺ കാലത്ത് ഉപഭോക്താക്കൾക്ക് നൽകിയ ഇളവുകൾ ഡിസംബർ 31ന് അവസാനിപ്പിക്കുന്ന സാഹചര്യത്തിലാണ് കുടിശ്ശിക ഈടാക്കാനായി വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതുൾപ്പെടെയുള്ള നടപടികൾക്ക് വൈദ്യുതി വകുപ്പ് നിർദേശം നൽകിയത് ലോക് ഡൗണിനെ തുടർന്ന് കഴിഞ്ഞ എട്ടുമാസം മുമ്പാണ് ഉപഭോക്താക്കൾക്കായി തവണകളായി ബില്ല് അടക്കുന്നതിന് സൗകര്യമൊരുക്കിയത്.
വൈദ്യുതി വകുപ്പ് നേരിടുന്ന കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് കർശന നടപടികളിലൂടെ കുടിശ്ശിക പിരിച്ചെടുക്കാനാണ് തീരുമാനം. ഇനി ഇളവുകൾ നൽകുന്നത് പ്രായോഗികമല്ലെന്നാണ് വകുപ്പിെൻറ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.