കൊച്ചി: പ്രശസ്ത സിനിമ താരം കെ.ടി.എസ. പടന്നയിൽ (88) അന്തരിച്ചു. നാടകലോകത്തുനിന്നും സിനിമ മേഖലയിലെത്തിയ പടന്നയിലിന്‍റെതായി മലയാളി മനസിൽ ഇടം നേടിയ കഥാപാത്രങ്ങൾ ഏറെയാണ്. 1947-ൽ ഏഴാം ക്ലാസോടെ പഠനം അവസാനിച്ചു. ദാരിദ്ര്യം തന്നെയായിരുന്നു കാരണം. ചെറുപ്പത്തിൽ തന്നെ, കോൽകളി, ഉടുക്കുകൊട്ട് തുടങ്ങി നിരവധി കലാപരിപാടികളിൽ സജീവമായി. ചെറുപ്പം മുതൽ നാടകങ്ങളുടെ ആരാധകനായിരുന്നു.
നാടകത്തിൽ അഭിനയിക്കാൻ നിരവിധി പേരെ താൽപര്യമറിയിച്ചെങ്കിലും നടനാകാനുള്ള രൂപം പോര എന്നു പറഞ്ഞ് അവസരങ്ങൾ നിഷേധിച്ചു. തുടർന്ന്, നാടകം പഠിക്കുവാൻ അദ്ദേഹം തീരുമാനിച്ചു. 1956-ൽ `വിവാഹ ദല്ലാൾ'എന്നതായിരുന്നു ആദ്യ നാടകം. 1957-ൽ സ്വയം എഴുതി തൃപ്പൂണിത്തുറയിൽ 'കേരളപ്പിറവി' എന്ന നാടകം അവതരിപ്പിച്ചു. ചങ്ങനാശേി ഗീഥ, കൊല്ലം ട്യൂണ, വൈക്കം മാളവിക, ആറ്റിങ്ങൽ പത്മശ്രീ തുടങ്ങി നിരവധി ട്രൂപ്പുകളിൽ പ്രവർത്തിച്ചു.
നാടകത്തിൽ സജീവമായ സമയത്തു തന്നെ തൃപ്പൂണിത്തുറ കണ്ണംകുളങ്ങര ക്ഷേത്ര വഴിയിൽ മുറുക്കാൻ കട തുടങ്ങി. രാജസേനന്‍റെ അനിയൻ ബാവ ചേട്ടൻ ബാവ എന്ന ചിത്രത്തിലൂടെ ചലച്ചിത്രരംഗത്ത് പ്രവേശിച്ചു. ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം, ആദ്യത്തെ കൺമണി, കുഞ്ഞിരാമായണം, അമർ അക്ബർ അന്തോണി, രക്ഷാധികാരി ബൈജു, അനിയന്‍ബാവ ചേട്ടന്‍ബാവ എന്നിവയാണ് ശ്രദ്ധേയമായ സിനിമകൾ. ഭാര്യ: രമണി. മക്കൾ: ശ്യാം, സ്വപ്ന, സന്നൻ, സാജൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.