കരുമാല്ലൂർ: എൽ.ഡി.എഫ് ഭരണത്തിെല കരുമാല്ലൂർ പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പിൽ സി.പി.എം അംഗം ജിജി അനിൽകുമാറിെൻറ വോട്ട് അസാധുവായതിനെത്തുടർന്ന് വികസന സ്ഥിരം സമിതിയിൽ യു.ഡി.എഫ് ഭൂരിപക്ഷം നേടി. വികസന സമിതിയിൽ മത്സരിക്കാൻ നോമിനേഷൻ നൽകിയ എട്ടാം വാർഡ് അംഗം ജിൽഷ തങ്കപ്പനെ പ്രതിപക്ഷ യു.ഡി.എഫ് അംഗങ്ങൾ വോട്ട് ചെയ്ത് ധനകാര്യ സ്ഥിരം സമിതിയിലേക്ക് വിജയിപ്പിച്ചു.
ധനകാര്യ സ്ഥിരം സമിതിയിലേക്ക് പത്ത് അംഗങ്ങളുള്ള എൽ.ഡി.എഫ് സൂസൻ വർഗീസിനും ഒമ്പത് അംഗങ്ങളുള്ള യു.ഡി.എഫ് ജിൽഷ തങ്കപ്പനും വോട്ട് ചെയ്തു. എന്നാൽ, 18ാം വാർഡ് അംഗം ജിജി ബാലറ്റ് പേപ്പറിൽ ഒപ്പിടാത്തതിനാൽ ഒരു വോട്ട് അസാധുവായി. ജിൽഷ തങ്കപ്പനും സൂസൻ വർഗീസിനും തുല്യ വോട്ട് കിട്ടിയതിനാൽ നറുക്കെടുപ്പിലൂടെ ജിൽഷ തങ്കപ്പൻ വിജയിച്ചു.
തുടർന്ന് വികസന സ്ഥിരം സമിതിയിൽ യു.ഡി.എഫിലെ ബീന ബാബു, ഇ.എം. അബ്ദുൽ സലാം, ടി.എ. മുജീബ് എന്നിവരും എൽ.ഡി.എഫിലെ ടി.കെ. അയ്യപ്പൻ, സബിത നാസർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതിയിലെ നാല് അംഗങ്ങളിൽ രണ്ട് യു.ഡി.എഫും രണ്ട് എൽ.ഡി.എഫ് അംഗങ്ങളും വിജയിച്ചു സമനിലയിലാണ്.
മറ്റൊരു ദിവസമാണ് അധ്യക്ഷരുടെ തെരഞ്ഞെടുപ്പ്. ഇതോടെ കോൺഗ്രസിലെ ആറാം വാർഡ് അംഗം ബീന ബാബു വികസന സ്ഥിരം സമിതി അധ്യക്ഷയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.