പ്രതീകാത്മക ചിത്രം

കോവിഡിനെതിരെ ശബരിമല നിയുക്ത മേൽശാന്തിയുടെ നേതൃത്വത്തിൽ മഹാമൃത്യുഞ്​ജയ ഹോമം

കൊച്ചി: കോവിഡ് മഹാമാരിയെ പ്രതിരോധിക്കുന്നതിന്​ നിയുക്ത ശബരിമല മേൽശാന്തി വി.കെ. ജയരാജ് പോറ്റി ഉൾെപ്പടെയുള്ളവരുടെ നേതൃത്വത്തിൽ സംസ്ഥാനത്തിനകത്തും പുറത്തുമുള്ള വിവിധ ക്ഷേത്രങ്ങളിൽ മഹാമൃത്യുഞ്​ജയ ഹോമം നടത്തും.

കേരളത്തിലെ 400ലേറെ ക്ഷേത്രങ്ങളിലും മറ്റ്​ സംസ്ഥാനങ്ങളിലെയും രാജ്യങ്ങളിലെയും നിരവധി ക്ഷേത്രങ്ങളിലും ഒരേദിവസം ഒരേസമയമാണ് ഹോമം നടത്തുന്നതെന്ന് കുമ്പളം സഞ്ജീവനി പൂജാമഠം ആചാര്യൻ കെ.കെ. ബാലകൃഷ്ണൻ എമ്പ്രാന്തിരി വാർത്തസമ്മേളനത്തിൽ അറിയിച്ചു.

ദീപാവലി ദിനമായ ശനിയാഴ്ച രാവിലെ ആറ് മുതലാണ് ക്ഷേത്രങ്ങളിലും പ്രാർഥന കേന്ദ്രങ്ങളിലും മഹാമൃത്യുഞ്​ജയ ഹോമം നടക്കുന്നത്. ഒപ്പം വിശിഷ്യ ശ്രീരുദ്രം, ത്ര്യംബകം, പഞ്ചാക്ഷരി എന്നീ മന്ത്രങ്ങൾകൊണ്ടുള്ള ജപവും നടക്കും.

വി.കെ. ജയരാജ് പോറ്റിയുടെ മഠത്തിൽ അദ്ദേഹത്തിെൻറയും മുൻ ശബരിമല, ഗുരുവായൂർ മേൽശാന്തിയായ ഏഴിക്കോട് ശശി നമ്പൂതിരിയുടെയും മൂക്കന്നൂർ ശ്രീഹരി നമ്പൂതിരിയുടെയും മുഖ്യകാർമികത്വത്തിൽ ഹോമവും ജപവും നടക്കും.

ഒപ്പം 108 തരം ഒൗഷധക്കൂട്ടുകൾ അഗ്നിയിൽ സമർപ്പിച്ച്​ ധന്വന്തരീഹോമവും നടക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് ഇവയെല്ലാം സംഘടിപ്പിക്കുക.

ലോകമെങ്ങും ഒരേസമയം നടത്തുന്ന പ്രാർഥനയിലൂടെ മഹാമാരിയെ ചെറുത്തു നിൽക്കാനാവുമെന്ന ശുഭപ്രതീക്ഷയിലാണ് തങ്ങളെന്ന് കെ.കെ. ബാലകൃഷ്ണൻ എമ്പ്രാന്തിരി പറഞ്ഞു.

Tags:    
News Summary - Mahamrityunjaya Homa led by Sabarimala appointed Melshanthi against covid

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.