മൂവാറ്റുപുഴ: കിഴക്കൻ മേഖലയിൽ പോത്ത് വളർത്തൽ വ്യാപകമായി. പോത്തിറച്ചിക്ക് വിപണനസാധ്യതയേറിയ തോടെയാണ് കർഷകർ പോത്തുവളർത്തലിലേക്ക് തിരിഞ്ഞത്. അധികം അധ്വാനമോ നഷ്ടസാധ്യതയോ ഇല്ലാതെ, മുടക്കുന്ന പണം മൂന്നും നാലും ഇരട്ടിയായി തിരികെ ലഭിക്കുമെന്നതിനാൽ ഗ്രാമപ്രദേശങ്ങളില്‍ പോത്ത് വളര്‍ത്തല്‍ വ്യാപകമാകുകയാണ്. ഒരു വർഷം കൊണ്ട് തന്നെ വൻതുക ആദായമായി ലഭിക്കും. ഇതിന് ആറ് മാസമെങ്കിലും പ്രായമെത്തിയ ആരോഗ്യമുള്ള നല്ല ഇനത്തില്‍പെട്ട പോത്ത് കിടാക്കളെയാണ് വാങ്ങുന്നത്.
മുറായിനത്തില്പെട്ട പോത്ത് കിടാക്കളെയോ, മുറ പോത്തുകളുമായി ക്രോസ് ചെയ്ത് ഉണ്ടായ നല്ല ശരീരവളര്‍ച്ചയുള്ള സങ്കരയിനം പോത്ത് കിടാക്കളെയോ ആണ് വളര്‍ത്താനായി തെരഞ്ഞെടുക്കുന്നത്. പഞ്ചാബില്‍ നിന്നുള്ള നീലിരവി, ഗുജറാത്തില്‍നിന്നുള്ള ജാഫറാബാദി, സുര്‍ത്തി, മുറയെയും സുര്‍ത്തിയെയും തമ്മില്‍ ക്രോസ് ചെയ്തുണ്ടായ മെഹ്സാന, ആന്ധ്രയില്‍നിന്നുള്ള ഗോദാവരി തുടങ്ങിയ പോത്തിനങ്ങളും എത്തുന്നുണ്ട്. മുറയുടേത് പോലെതന്നെ ഓരോ പോത്തിനത്തിനും അവയെ തിരിച്ചറിയുന്നതിന് തനത് ശാരീരിക പ്രത്യേകതകളും അടയാളങ്ങളും ഉണ്ട്. എന്നാല്‍, ഈ പോത്തിനങ്ങള്ക്കൊന്നും വളര്‍ച്ചനിരക്കിലും രോഗപ്രതിരോധശേഷിയിലും കാലാവസ്ഥ അതിജീവനശേഷിയിലും മുറയെ വെല്ലാനാവില്ല.
അത്യുല്പാദനശേഷിയുള്ള പശുക്കള്‍ക്കും എരുമകള്‍ക്കും ഒരുക്കുന്ന രീതിയിലുള്ള വിപുലവും ആധുനികവുമായ തൊഴുത്തുകളൊന്നും പോത്തുകള്‍ക്ക് വേണ്ടതില്ല. പകല്‍ മുഴുവന്‍ പാടത്തോ പറമ്പിലോ അഴിച്ചുവിട്ടാണ് വളര്‍ത്തുന്നതെങ്കില്‍ പോത്തുകള്‍ക്ക് രാപ്പാര്ക്കുന്നതിന് മഴയും മഞ്ഞുമേല്ക്കാത്ത പരിമിതമായ പാര്‍പ്പിട സൗകര്യങ്ങള്‍ മതി. നെല്പാടങ്ങള്, തെങ്ങ്, കമുക്, റബര്‍ എന്നിവിടങ്ങളില്‍ പകല്‍ മുഴുവന്‍ പോത്തുകളെ മേയാന്‍ വിടും.
അധികാഹാരമായി രാവിലെയും വൈകീട്ടും കുറഞ്ഞ അളവില്‍ കാലിത്തീറ്റ നല്കിയാല് മതിയാവും. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ഇതര സംസ്ഥാനങ്ങളില്‍ ലോക്ഡൗണുകള്‍ നിലനില്‍ക്കുന്നതിനാല്‍ പോത്തുകളുടെ വരവ് കുറവായിരുന്നു. പോത്തുകള്‍ക്ക് മികച്ച വില ലഭിക്കുന്നതിനാല്‍ ഇക്കുറി പോത്ത് കിടാങ്ങള്‍ക്കും ആവശ്യക്കാര്‍ ഏറെയാെണന്ന് കച്ചവടക്കാർ പറയുന്നു. കിടാങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറിയതോടെ വിവിധ പ്രദേശങ്ങളില്‍ ഇതര സംസ്ഥാനങ്ങളില്‍നിന്നും വില്പനക്ക് നിരവധി പോത്തുകിടാങ്ങളാണ് എത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.