കൊച്ചി: ആശുപത്രിയുടെ മുന്നില്‍നിന്നിരുന്ന യുവതിയോടും ബന്ധുവിനോടും അപമര്യാദയായി പെരുമാറുകയും മർദിക്കുകയും ചെയ്ത കേസില്‍ ഒരാള്‍ അറസ്റ്റില്‍. കണ്ണമാലി സ്വദേശി റോബിനാണ് (39) അറസ്റ്റിലായത്.
ഞായറാഴ്ച രാത്രി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയുടെ മുന്നിലെ റോഡരികില്‍ ബന്ധുവിനോടൊപ്പം നിന്ന യുവതിയോടാണ് യുവാവ് അസഭ്യം പറഞ്ഞത്. ഇതിനെ ചോദ്യംചെയ്തതോടെ ഇയാള്‍ മർദിക്കുകയായിരുന്നു. തുടര്‍ന്ന് എറണാകുളം സൗത്ത് പൊലീസില്‍ നൽകിയ പരാതിയെത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.