മൂവാറ്റുപുഴ: ജോലി തേടിയെത്തിയ യുവതിയെ പാസ്പോർട്ട് പിടിച്ചുവെച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ റിക്രൂട്ടിങ് സ്ഥാപന ഉടമയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.
കടാതി കാർത്തിക (കളയതോലിൽ) വീട്ടിൽ സന്തോഷാണ് (37) പിടിയിലായത്. മൂവാറ്റുപുഴ കീച്ചേരിപ്പടിയിൽ ജ്യോതി ഇൻഫർമേഷൻ എന്ന പേരിൽ ജോലി റിക്രൂട്ടിങ് സ്ഥാപനം നടത്തിവരുകയാണ് പ്രതി.
പത്രപരസ്യം കണ്ട് അയൽജില്ലയിൽനിന്ന് ജോലി അന്വേഷിച്ചുവന്ന യുവതിയെ വിദേശത്ത് ജോലി തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് പാസ്പോർട്ട് കൈക്കലാക്കുകയായിരുന്നു. തുടർന്ന് പ്രതിയുടെ കടാതിയിലെ ഒഴിഞ്ഞ വീട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്തെന്നാണ് കേസ്. ഇയാളുടെ ഓഫിസിനെതിരെയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പാലാ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ വഞ്ചനകുറ്റത്തിന് കേസുണ്ട്.
അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ കെ.എസ്. ഗോപകുമാർ, എസ്.ഐമാരായ സി.കെ. ബഷീർ, എൽദോസ് കുര്യാക്കോസ്, സീനിയർ സി.പി.ഒ ഐസിമോൾ, സി.പി.ഒമാരായ സുഭാഷ്കുമാർ, സി.കെ. ഷിഹാബ്, സന്ധ്യ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.