കൊച്ചി: ആധുനിക കാലഘട്ടത്തിെൻറ സവിശേഷതക്കനുസരിച്ച് ഖാദിയുടെ പ്രചാരണവും വിൽപനയും ശക്തിപ്പെടുത്തുമെന്ന് വ്യവസായമന്ത്രി ഇ.പി. ജയരാജൻ. കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊച്ചിയിൽ ആരംഭിച്ച ഖാദി ഫാഷൻ ഡിസൈനർ സ്റ്റുഡിയോ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഖാദിമാൻ പുരസ്കാരം സജി വർഗീസിന് മന്ത്രി സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ പി. സിദ്ധാർഥ്, മൂന്നാം സ്ഥാനം നേടിയ സുമേഷ് കണ്ണൂർ എന്നിവർക്കും പുരസ്കാരം സമ്മാനിച്ചു.
ഖാദി മങ്ക മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ സ്മിത സതീഷിനുള്ള സമ്മാനവിതരണവും മന്ത്രി നിർവഹിച്ചു.
ഖാദി ബോർഡിെൻറ ശ്രീകൃഷ്ണപുരം പട്ടുസാരി കെ.എസ്.ഡി.പി മാനേജിംഗ് ഡയറക്ടർ എസ്. ശ്യാമളക്ക് നൽകി വിപണിയിലിറക്കി. ടി.ജെ. വിനോദ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ഖാദി ബോർഡ് വൈസ് ചെയർപേഴ്സൻ ശോഭന ജോർജ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.