മട്ടാഞ്ചേരി: വിദ്യാർഥികളുടെ സ്കൂൾ ബാഗിെൻറ അമിതഭാരത്തിനെതിരെ മട്ടാഞ്ചേരിയിലെ ഗുജറാത്തി വംശജനായ മുകേഷ് െജയിൻ 2002ൽ ആരംഭിച്ച പോരാട്ടം ഫലംകണ്ടു.
പുതിയ ദേശീയ വിദ്യാഭ്യാസനയത്തിൽ കോവിഡ് പ്രതിസന്ധിക്കുശേഷം സ്കൂളുകൾ തുറക്കുമ്പോൾ വിദ്യാർഥികളുടെ സ്കൂൾ ബാഗിെൻറ ഭാരം കുട്ടിയുടെ ശരീരഭാരത്തിെൻറ 10 ശതമാനത്തിൽ താഴെയായിരിക്കണമെന്ന നിർദേശം ഉൾപ്പെടുത്തി. സ്കൂൾ ബാഗിെൻറ തൂക്കം പരിശോധിക്കാൻ വിദ്യാലയങ്ങളിൽ ത്രാസ് വരെവേണമെന്നാണ് നിർദേശം.
2002ലാണ് മുകേഷ് െജയിൻ വിദ്യാർഥികൾ അമിതഭാരം ചുമക്കുന്നതിനെതിരെ ബദൽ നിർദേശവുമായി സംസ്ഥാന മനുഷ്യാവകാശ കമീഷനെ സമീപിച്ചത്. കമീഷൻ ചെയർമാൻ വി.പി. മോഹൻകുമാർ പുസ്തക ഭാരലഘൂകരണ പദ്ധതി നടപ്പാക്കണമെന്ന് സംസ്ഥാന സർക്കാറിനോട് നിർദേശിക്കുകയും ചെയ്തു.
പിന്നീട് രാജ്യം മുഴുവൻ പദ്ധതി നടപ്പാക്കാൻ ദേശീയ മനുഷ്യാവകാശ കമീഷനെ സമീപിച്ചു. പിന്നീട് സുപ്രീംകോടതിെയയും മുകേഷ് സമീപിച്ചു. സുപ്രീംകോടതി മനുഷ്യാവകാശ കമീഷനെ ചുമതലപ്പെടുത്തി.
കമീഷൻ കേന്ദ്രസർക്കാറിനോട് പുസ്തകഭാരം ലഘൂകരിക്കാൻ നിർദേശം നൽകി. പിന്നീട് മുകേഷ് െജയിൻ മാനവശേഷി വകുപ്പിനെ സമീപിച്ചു. മന്ത്രി പ്രകാശ് ജാവ്േദക്കറുമായി ഇക്കാര്യം സംസാരിക്കുകയും ചെയ്തിരുന്നു. പദ്ധതി നടപ്പാക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന് മുകേഷ് െജയിൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.