ചെറായി: കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹാര്‍ബറുകളില്‍ പരിശോധന നിര്‍ത്തിയപ്പോള്‍ ചില മത്സ്യബന്ധന ബോട്ടുകള്‍ കടലില്‍ അശാസ്ത്രീയ മത്സ്യബന്ധനം നടത്തുന്നതായി മുനമ്പം മത്സ്യപ്രവര്‍ത്തക സംഘം (എം.എം.പി.എസ്) ആരോപിച്ചു. നിരോധിച്ച പെലാജിക് വലകള്‍ ഉപയോഗിച്ച് രണ്ട് ബോട്ടുകള്‍ തമ്മില്‍ പെയര്‍ ട്രോളിങ് നടത്തുകയാണ് ചെയ്യുന്നത്.
ചെറിയ കണ്ണികളുള്ള പെലാജിക് വല ഉപയോഗിച്ച് ഇത്തരം രീതിയിലുള്ള മത്സ്യബന്ധനം നടത്തുന്നതുമൂലം തീരെ ചെറിയ മത്സ്യങ്ങളാണ് കൂടുതലായും വലയിലാകുന്നത്. മറ്റാരുമറിയാതെ വലകള്‍ സ്റ്റോറുകളില്‍ ഒളിപ്പിച്ച് വെച്ചാണ് ഇവര്‍ മത്സ്യബന്ധനത്തിനു പോകുന്നത്. കടലിലെ മത്സ്യസമ്പത്ത് വന്‍തോതില്‍ നശിക്കാന്‍ ഈ രീതിയിലുള്ള പെലാജിക് പെയര്‍ ട്രോളിങ് കാരണമാകുമെന്നതിനാലാണ് സര്‍ക്കാര്‍ ഇതിനെ നിയമം മൂലം നിരോധിച്ചിട്ടുള്ളത്.
ഇത് മറികടന്നാണ് ഇപ്പോള്‍ അശാസ്ത്രീയ മത്സ്യബന്ധനം. ഇത്തരം ബോട്ടുകള്‍ പിടിച്ചുകൊണ്ട് വരുന്ന മത്സ്യങ്ങള്‍ ഹാര്‍ബറില്‍ വില്‍ക്കാന്‍ അനുവദിക്കരുതെന്നും ബോട്ടുകളെ പിടികൂടാന്‍ ഫിഷറീസ്-മറൈന്‍ എന്‍ഫോഴ്‌സ്‌മെൻറ് അധികൃതര്‍ ഹാര്‍ബറുകളില്‍ പരിശോധന പുനരാരംഭിക്കണമെന്നും മുനമ്പം മത്സ്യപ്രവര്‍ത്തക സംഘം പ്രസിഡൻറ് സുധാസ് തായാട്ട്, സെക്രട്ടറി കെ.ബി. രാജീവ്, ട്രഷറര്‍ പി.ബി. ശാമ്പന്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.