കടുങ്ങല്ലൂർ: മുപ്പത്തടം-എടയാർ റോഡിൽ യാത്ര ദുസ്സഹമായി. മുപ്പത്തടത്തുനിന്ന് എടയാർ വഴി പറവൂരിലേക്ക് പോകുന്ന പി.ഡബ്ല്യു.ഡി റോഡ് തകർന്നിട്ട് മാസങ്ങൾ. വ്യവസായ മേഖലയായ ഈ പ്രദേശത്ത് കൂടി നിരവധി വലിയ ഭാരവാഹനങ്ങൾ കടന്നുപോകുന്നു. അതോടൊപ്പം യാത്രാ വാഹനങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വാഹനങ്ങളാണ് ദിനംപ്രതി യാത്ര ചെയ്യുന്നത്. തൊഴിലാളികൾ ഉൾപ്പെടെ നിരവധി കാൽനടക്കാരും ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
നിരവധി തവണ പരാതി ഉന്നയിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. ചില സ്ഥലങ്ങളിൽ കുഴിയടക്കൽ നടത്തിയെങ്കിലും പരിഹാരമായില്ല. അടച്ച ഭാഗത്ത് വീണ്ടും കുഴിയാകുകയും ചെയ്തു. നിലവിൽ പല ഭാഗത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ട് അപകടങ്ങൾ പതിവായി. പ്രദേശത്ത് വഴിവിളക്കുൾ ഇല്ലാത്തതും അപകടങ്ങൾ വർധിക്കാൻ കാരണമാകുന്നു. ദുരിതത്തിന് പരിഹാരം കാണാൻ ബന്ധപ്പെട്ടവർ അടിയന്തരമായി ഇടപെടണമെന്ന് ഐ.എൻ.ടി.യു.സി ജില്ല എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം നാസർ എടയാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.