മൂവാറ്റുപുഴ: ആത്മഹത്യ ഭീഷണിയുമായി 11 കെ.വി ലൈനിന്റെ വൈദ്യുതി പോസ്റ്റിൽ കയറിയ അന്തർസംസ്ഥാന തൊഴിലാളിയെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. അസം സ്വദേശി അജിബുൽറഹ്മാനെയാണ് (30) അഗ്നിരക്ഷാസേന അംഗങ്ങൾ സാഹസികമായി രക്ഷപ്പെടുത്തിയത്.
ശനിയാഴ്ച രാവിലെ ഏഴോടെ മണ്ണൂരിലാണ് സംഭവം. എം.സി റോഡരികിലെ വൈദ്യുതി പോസ്റ്റിൽ കയറി ഇയാൾ ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സംഭവം കണ്ട നാട്ടുകാർ ഉടൻ മൂവാറ്റുപുഴ ഫയർഫോഴ്സിൽ വിവരമറിയിച്ചു. അഗ്നിരക്ഷാസേനയെത്തി ആളെ അനുനയിപ്പിച്ചു താഴെയിറക്കി പൊലീസിന് കൈമാറി.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ കെ.സി. ബിജുമോന്റെ നേതൃത്വത്തിൽ പി.ബി. യാക്കൂബ്, സീനിയർ ഫയർ ഓഫിസർ സിദ്ദീഖ് ഇസ്മായിൽ, ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ കെ.എം. ഇബ്രാഹിം, ജെ. വിമൽ, ഷമീർഖാൻ, നിബിൻ ബോസ്, മുഹമ്മദ് റിയാസ്, അയൂബ്, ലിബിൻ ജയിംസ് എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.