മൂവാറ്റുപുഴ: ആരക്കുഴ പഞ്ചായത്തിലെ പെരിങ്ങഴ പാലം അർജന്റീനയും ബ്രസീലും പങ്കിട്ടു. തർക്കങ്ങൾക്ക് ഒടുവിലാണ് പെരിങ്ങഴ പള്ളിക്കു സമീപമുള്ള 50 വർഷത്തിലേറെ പഴക്കമുള്ള പൊതുമരാമത്തു വകുപ്പിന്റെ പാലം ഇരുടീമുകളുടെയും ഫാൻസ് 'പങ്കിട്ടെടുത്തത്'. ഇരുടീമുകളുടെയും ജഴ്സിയുടെ നിറം അടിച്ചും ഫ്ലക്സ് സ്ഥാപിച്ചും മനോഹരമാക്കി. പാലം കഴുകി വൃത്തിയാക്കി ജഴ്സിയുടെ നിറം പെയിന്റടിക്കാൻ അർജന്റീന ഫാൻസ് തീരുമാനിച്ച വിവരം അറിഞ്ഞതിനു പിന്നാലെയാണ് ബ്രസീൽ ആരാധകർ ഒരു കൈവരി തങ്ങൾക്ക് വേണമെന്ന ആവശ്യവുമായി എത്തിയത്. ഇതോടെ ഇരു ടീമുകളുടെയും ആരാധകർ തമ്മിൽ തർക്കമായി. പ്രശ്നം രൂക്ഷമായതോടെ പെരിങ്ങഴ പൗരസമിതിയും വാർഡ് മെംബറും ഇടപെട്ട് ഒത്തുതീർപ്പാക്കുകയായിരുന്നു. 1969 ഡിസംബർ ഏഴിന് അന്നത്തെ ട്രാൻസ്പോർട്ട് മന്ത്രിയായിരുന്ന കെ.എം. ജോർജാണ് ഈ പാലം ഗതാഗതത്തിന്
തുറന്നുകൊടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.