മൂവാറ്റുപുഴ: നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ചാലിക്കടവ് റോഡ് അടച്ചതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. സ്കൂട്ടറെങ്കിലും കടന്നുപോകാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചാലിക്കടവ് പാലം മുതൽ റേഷൻകടപടി വരെ ഒരുകി---===ലോമീറ്റർ റോഡാണ് വെള്ളിയാഴ്ച പുലർച്ച അടച്ചത്. നിർമാണം പൂർത്തിയാക്കാൻ രണ്ടുമാസത്തേക്ക് റോഡ് അടച്ചിടാനാണ് തീരുമാനിച്ചത്.
തുടർന്ന് പാലത്തിന്റെ കിഴക്കേക്കര ഭാഗത്തും റേഷൻകട കവലയിലും കോൺക്രീറ്റ് കട്ട വെച്ച് റോഡ് അടച്ചു. കോതമംഗലം, തൊടുപുഴ, കാളിയാർ ഭാഗത്തുനിന്ന് വരുന്ന വാഹനങ്ങൾ നഗരത്തിലെ ഗതാഗതക്കുരുക്കിൽപെടാതെ കടന്നുപോകാൻ ആശ്രയിച്ചിരുന്ന പ്രധാനപ്പെട്ട റോഡായിരുന്നു ഇത്. രാവിലെ മുതൽ ആളുകൾ വാഹനവുമായി എത്തിയെങ്കിലും ഇതിലൂടെ കടന്നുപോകാൻ സാധിച്ചില്ല. തുടർന്നാണ് വാഹനയാത്രക്കാരും പ്രദേശവാസികളും പ്രതിഷേധിച്ചത്.
സംഭവത്തെതുടർന്ന് പൊലീസും സ്ഥലത്തെത്തി. ഇരുചക്രവാഹനങ്ങൾക്ക് കടന്നുപോകാനുള്ള സൗകര്യമൊരുക്കണമെന്നായിരുന്നു നാട്ടുകാരുടെ ആവശ്യം. ഒടുവിൽ ഇതിന് വഴിയൊരുക്കി. 60 ദിവസമെങ്കിലും റോഡ് അടച്ചിടേണ്ട സാഹചര്യമാണ് നിലവിലുള്ളത്. നഗരത്തിൽ രണ്ട് കിലോമീറ്ററിൽ എം.സി റോഡിൽ വികസനം നടക്കുന്നതിടെയാണ് പ്രധാന ബൈപാസായ തേനി പാതയിലെ ചാലിക്കടവ് റോഡിലും വഴിയടച്ച് നിർമാണം ആരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.