കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹ സംസ്കാരത്തിന് വനിതാ ജനപ്രതിനിധികളും

മൂവാറ്റുപുഴ: കോവിഡ് ബാധിച്ച്​ മരിച്ചവരുടെ മൃതദേഹങ്ങൾ സംസ്കരിക്കാൻ നേതൃത്വം നൽകി വനിതാ ജനപ്രതിനിധികളും. മൂവാറ്റുപുഴ നഗരസഭ കൗൺസിലർ പ്രമീള ഗിരീഷ്​ കുമാറും മാറാടി പഞ്ചായത്ത് അംഗം ജിഷ ജിജോയും ആണ് കോവിഡ് ബാധിതരുടെ മൃതദേഹങ്ങൾ ഏറ്റെടുത്ത് സംസ്കരിച്ചത്.

യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ സഹായത്തോടെയാണ്​ സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്. ഉറ്റവർ കോവിഡ് ബാധിതരായതിനാൽ സംസ്കാരം നടത്താൻ കഴിയാതിരുന്ന വയോധികരുടെ മൃതദേഹങ്ങളാണ് ഇവർ ഏറ്റെടുത്ത് സംസ്കാരച്ചടങ്ങുകൾ പൂർത്തിയാക്കിയത്. പായിപ്ര സ്വദേശിയുടെ മൃതദേഹമാണ് പ്രമീള ഗിരീഷ് കുമാറി​െൻറ നേതൃത്വത്തിൽ സംസ്കരിച്ചത്. ബന്ധുക്കൾ ഫോണിൽ വിളിച്ച് വിഷമാവസ്ഥ അറിയിച്ചതോടെ പി.പി.ഇ കിറ്റ് ധരിച്ച് പ്രമീള ആശുപത്രിയിൽ എത്തി മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കൊപ്പം മൂവാറ്റുപുഴ പൊതുശ്മശാനത്തിൽ സംസ്കാരച്ചടങ്ങുകൾ നടത്തുകയായിരുന്നു. നഗരസഭയിലെ 13ാം വാർഡ് കൗൺസിലറാണ് പ്രമീള ഗിരീഷ്കുമാർ. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ സമീർ കോണിക്കൽ, റിയാസ് താമരപ്പിള്ളിൽ, റംഷാദ് റഫീഖ്, അലി ഇലഞ്ഞായിൽ എന്നിവർ പ്രമീളക്കൊപ്പം ഉണ്ടായിരുന്നു.

മാറാടി പഞ്ചായത്ത് അംഗം ജിഷ ജിജോയാണ് കോവിഡ് ബാധിത​െൻറ മൃതദേഹം സംസ്കരിച്ച മറ്റൊരു അംഗം. ഈസ്​റ്റ്​ മാറാടി സ്വദേശിനി വെള്ളച്ചാലിൽ ബിന്ദുവി​െൻറ അമ്മാവൻ വയനാട് സ്വദേശി ശേഖരൻ ഇഞ്ചിവേലിക്കലാണ്​ മരിച്ചത്. വീട്ടിലെ എല്ലാവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

തുടർന്നാണ് പഞ്ചായത്ത്‌ മെംബർ ജിഷ ജിജോയുടെ നേതൃത്വത്തിൽ പിറവം മുനിസിപ്പാലിറ്റിയുടെ പൊതുശ്​മശാനത്തിൽ എത്തി ദഹിപ്പിച്ചത്. പഞ്ചായത്ത്‌ പ്രസിഡൻറ്​ ഒ.പി. ബേബി, മണ്ഡലം പ്രസിഡൻറ്​ സാബു ജോൺ, ബ്ലോക്ക്‌ വൈസ് പ്രസിഡൻറ്​ രതീഷ് ചങ്ങാലിമറ്റം, പി.പി. ജോളി, ജിബി മണ്ണത്തുകാരൻ, ജെയിൻ ജെയ്‌സൺ, ജോയൽ ജോർജ്, അജയ് ഷാജി, ഷൈൻ ജെയ്‌സൺ, അനൂപ് ഭാനു എന്നിവർ നേതൃത്വം നൽകി.

Tags:    
News Summary - cremation of covid victims

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.