മൂവാറ്റുപുഴ: നഗരസഭയുടെ വിവിധ വാര്‍ഡുകളില്‍ ഡെങ്കിപ്പനി വ്യാപകമായതോടെ പ്രതിരോധ പ്രവര്‍ത്തനം ഊര്‍ജിതമാക്കി. 4, 5, 9, 24 വാർഡുകളിലാണ് ഡെങ്കിപ്പനി സ്ഥിരീകരിച്ചത്.
പനിബാധിത പ്രദേശങ്ങളില്‍ നഗരസഭാ ചെയര്മാന് പി.പി. എല്‍ദോസിന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ചേര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ചു. രോഗ തീവ്രതയെയും പ്രതിരോധ മാര്‍ഗങ്ങളെയും ചികിത്സാ രീതികളെയും കുറിച്ച് അവബോധം സൃഷ്ടിക്കാൻ വീടുതോറും ലഘുലേഖകള്‍ വിതരണം ചെയ്തു. കൊതുകുകളുടെ ഉറവിട കേന്ദ്രങ്ങള്‍ ഇല്ലാതാക്കുന്നതിന്റെ ഭാഗമായി 4, 5, 9, 24 വാര്‍ഡുകളില്‍ ഡ്രൈഡേ ആചരിച്ചു.
വെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് മുഖ്യമായും സംഘടിപ്പിച്ചത്. കൊതുകുനശീകരണത്തിന് ഫോഗിങ് നടത്തി. കൂടുതല്‍ മെഷീന് എത്തിച്ച് പനിബാധിത മേഖലകളില്‍ ഫോഗിങ് വ്യാപകമാക്കാനും തീരുമാനിച്ചു.
പനി പടരാതിരിക്കാന്‍ വ്യക്തി ശുചിത്വവും പൊതു ശുചിത്വവും ഉറപ്പ് വരുത്തണമെന്ന് അധികൃതര്‍ അറിയിച്ചു. കൊതുക് മുട്ടയിട്ട് വളരുന്നത് ഒഴിവാക്കാന്‍ ചെറുതും വലുതുമായ വെള്ളക്കെട്ടുകള്‍ ഒഴിവാക്കണം. തിളപ്പിച്ചാറിയ ശുദ്ധജലമേ കുടിക്കാവൂ. നാല്, അഞ്ച് വാര്‍ഡുകളില്‍ നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ചെയര്മാന് പി.പി. എല്‍ദോസ്, കൗണ്‍സിലര്‍മാരായ നെജില ഷാജി, പി.വി. രാധാകൃഷ്ണന്, നഗരസഭ ആരോഗ്യവിഭാഗം എച്ച്.ഐ സുധീഷ്, ജെ.എച്ച്.ഐ ശ്രീജ, ആശ വര്‍ക്കര്‍മാര്‍ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.