മോ​ട്ടോ​ര്‍ വാ​ഹ​ന വ​കു​പ്പി​ന്റെ

നേ​തൃ​ത്വ​ത്തി​ല്‍ ക​ല്ലൂ​ര്‍ക്കാ​ട്

ന​ട​ത്തി​യ

പ​രി​ശോ​ധ​ന​യി​ല്‍നി​ന്ന്

മോട്ടോർ വാഹന വകുപ്പ് പരിശോധന; ആറ് സ്വകാര്യ ബസുകൾക്കെതിരെ നടപടി

മൂ​വാ​റ്റു​പു​ഴ: മോ​ട്ടോ​ര്‍ വാ​ഹ​ന​വ​കു​പ്പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​വാ​റ്റു​പു​ഴ മേ​ഖ​ല​യി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ആ​റ് സ്വ​കാ​ര്യ ബ​സു​ക​ള്‍ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്തു. നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ വി​വി​ധ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ 21 ഓ​ളം കേ​സു​ക​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്തു. അ​വ​ധി ദി​വ​സ​ങ്ങ​ളി​ല്‍ സ​ര്‍വി​സ് ന​ട​ത്തു​ന്നി​ല്ലെ​ന്ന പ​രാ​തി​യെ തു​ട​ര്‍ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന.

മൂ​വാ​റ്റു​പു​ഴ, ക​ലൂ​ര്‍ക്കാ​ട് പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ ജി​ന്‍സ് ജോ​ര്‍ജ്, അ​സി. മോ​ട്ടോ​ര്‍ വെ​ഹി​ക്കി​ള്‍ ഇ​ന്‍സ്‌​പെ​ക്ട​ര്‍ എം.​പി. മ​ധു​സൂ​ദ​ന​ന്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. സ​ർ​വി​സ് മു​ട​ക്കി​യ ആ​റ് ബ​സു​ക​ള്‍ക്കെ​തി​രെ​യും വി​വി​ധ നി​യ​മ ലം​ഘ​ന​ങ്ങ​ള്‍ ന​ട​ത്തി​യ​തി​ന് നി​ര​വ​ധി വാ​ഹ​ന ഉ​ട​മ​ക​ള്‍ക്കെ​തി​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്ത 21 കേ​സു​ക​ളി​ല്‍ നി​ന്നാ​യി 62,000 രൂ​പ പി​ഴ ഈ​ടാ​ക്കി. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ പ്ര​ദേ​ശ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് പ​രി​ശോ​ധ​ന​യു​ണ്ടാ​കു​മെ​ന്നും മോ​ട്ടോ​ര്‍ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​റി​യി​ച്ചു.

Tags:    
News Summary - Department of Motor Vehicles Inspection; Action against six private buses

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.