മൂവാറ്റുപുഴ: ടൗൺ വികസനത്തിന്റെ ഭാഗമായി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിന് കെ.എസ്.ഇ.ബി പോസ്റ്റുകൾ മാറ്റിസ്ഥാപിക്കുന്നതിനുള്ള ആർ.എം.യു (റിങ് മെയിൻ യൂനിറ്റുകൾ) സ്ഥാപിച്ചുതുടങ്ങി. നാല് ആർ.എം.യു യൂനിറ്റാണ് വ്യാഴാഴ്ച സ്ഥാപിച്ചത്.
വൈദ്യുതി ലൈനുകൾ മാറ്റുന്നതിന് മുമ്പ് വൈദ്യുതി വിതരണം സുഗമമാക്കുന്നതിനാണ് ആധുനിക സാങ്കേതിക ഉപകരണമായ ആർ.എം.യു സ്ഥാപിക്കുന്നത്. യൂട്ടിലിറ്റി ഷിഫ്റ്റിങ് ആവശ്യങ്ങൾക്കായി കെ.എസ്.ഇ.ബിക്ക് 3.16 കോടിയും വാട്ടർ അതോറിറ്റിക്ക് 1.95 കോടിയും കെ.ആർ.എഫ്.ബി അനുവദിച്ചിരുന്നു.
പി.ഒ മുതൽ കച്ചേരിത്താഴം വരെയുള്ള ഭാഗങ്ങളിൽ കൂടുതൽ ആർ.എം.യു സ്ഥാപിക്കേണ്ടതുണ്ട്. ഇത് വരും ദിവസങ്ങളിൽ സ്ഥാപിക്കുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ പറഞ്ഞു. ആർ.എം.യുകൾ സ്ഥാപിക്കുന്നതോടെ 11 കെ.വി ലൈനുകൾ ഭൂഗർഭ കേബിളിലേക്ക് മാറ്റും. കൂടാതെ, പുതിയ കണക്ഷനുകൾ ലൈനുകൾ വലിക്കാതെ ആർ.എം.യുവിൽനിന്ന് കേബിൾ വഴി നേരിട്ട് നൽകാൻ സാധിക്കും. 23 ആർ.എം.യുകളാണ് നഗരത്തിൽ സ്ഥാപിക്കേണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.