മൂവാറ്റുപുഴ: ബിവറേജസ് കോർപറേഷന്റ പണം തിരിമറി നടത്തിയ കേസിൽ ജീവനക്കാരന് മൂന്ന് വർഷം കഠിനതടവും ഒരുലക്ഷം രൂപ പിഴയും. അടിമാലി മാന്നാംകണ്ടം പുത്തൻപറമ്പിൽ പി.എൻ. സജിയെയാണ് മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി എൻ.വി. രാജു ശിക്ഷിച്ചത്. ഇടുക്കി ബൈസൺവാലി ബിവറേജസ് കോർപറേഷനിൽ ഷോപ് ഇൻ ചാർജായി ജോലി നോക്കി വരുന്നതിനിടെ 2,29,300 രൂപയുടെ കൃത്രിമം നടത്തിയെന്നാണ് കേസ്.
2008-2009ൽ ബിവറേജസിലെ വരുമാനം ബാങ്കിൽ അടക്കാതെയാണ് സജി തിരിമറി നടത്തിയത്. അഴിമതി നിരോധന നിയമമനുസരിച്ച് വിവിധ വകുപ്പുകളിലായാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുവർഷം കൂടി തടവ് അനുഭവിക്കണം. ബിവറേജസിൽ ജോലി ലഭിക്കുന്നതിനു മുമ്പ് പി.എസ്.സിയിൽ സീനിയർ ഗ്രേഡ് അസിസ്റ്റന്റ് ആയിരുന്നു സജി. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ വി.എ. സരിത ഹാജരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.