മൂവാറ്റുപുഴ : നാലാം തവണ എഴുതിയ സിവിൽ സർവീസ് പരീക്ഷയിൽ 661-ാം റാങ്ക് നേട്ടവുമായി മൂവാറ്റുപുഴ നോർത്ത് മാറാടി പാനേത്ത് പി.വി. അമൽ. ആദ്യ തവണയും മൂന്നാം തവണയും അമൽ പരാജയപ്പെട്ടിരുന്നു. രണ്ടാം തവണ പരീക്ഷ എഴുതിയപ്പോൾ അഭിമുഖം വരെ എത്തി.
പത്താം ക്ലാസ് വരെ മൂവാറ്റുപുഴ നിർമ്മല എച്ച്.എസ്.എസിലും പ്ലസ്ടുവിന് പുതുപ്പാടി എഫ്.ജെ.എം എച്ച്.എസ്.എസിലും ആയിരുന്നു പഠനം. എൻജിനീയറിങ്ങിന് കോതമംഗലം എം.എ കോളേജിലെ പഠനശേഷമാണ് സിവിൽ സർവീസിന് ശ്രമം ആരംഭിച്ചത്. തനിയെയുള്ള പഠനത്തിന് പ്രോത്സാഹനവും സഹായവും നൽകിയത് അമ്മയും സുഹൃത്തായ തൃശൂർ അസി. കലക്ടർ വി.എം.ജയകൃഷ്ണനുമാണ്. ഐ.എ.എസ് കിട്ടണമെന്നാണ് ആഗ്രഹം. കിട്ടിയില്ലെങ്കിൽ ശ്രമം തുടരുമെന്ന് അമൽ പറയുന്നു. പിതാവ് പരേതനായ പി.കെ.വിജയൻ ജോയിന്റ് ആർ.ടി.ഒ ആയിരുന്നു. മാതാവ് രുഗ്മിണി റിട്ട. ബി.എസ്.എൻ.എൽഡിവിഷണൽഎൻജിനീയറാണ്. ജെ.എൻ.യുവിൽ പി.ജി വിദ്യാർത്ഥിനിയായ അമൃതയാണ് സഹോദരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.