മൂവാറ്റുപുഴ: പായിപ്ര എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ് കമ്പനിയിൽ വൻ തീപിടിത്തം. കമ്പനി പൂർണമായും കത്തിനശിച്ചു. എട്ടിടത്തുനിന്ന് എത്തിയ ഫയർ യൂനിറ്റുകൾ 13 മണിക്കൂർ പ്രയത്നിച്ചാണ് തീ അണച്ചത്. പായിപ്ര എസ്റ്റേറ്റ് പടിയിൽ പ്രവർത്തിക്കുന്ന ഗ്രാൻഡ് വുഡ് േപ്രാഡക്സ് കമ്പനിയാണ് കത്തിനശിച്ചത്. ചൊവ്വാഴ്ച പുലർച്ച രേണ്ടാടെയാണ് സംഭവം. രാത്രി 12വരെ കമ്പനി പ്രവർത്തിച്ചിരുന്നു. വിവരം അറിഞ്ഞ് മൂവാറ്റുപുഴ അഗ്നിരക്ഷാ സംഘം എത്തുമ്പോൾ പൂർണമായി തീപടർന്നിരുന്നു.
നിയന്ത്രണാതീതമായതോടെ പിറവം, കൂത്താട്ടുകുളം, കല്ലൂർക്കാട്, പെരുമ്പാവൂർ, തൊട്ടുപുഴ, കോതമംഗലം, പട്ടിമറ്റം എന്നിവിടങ്ങളിൽനിന്നുകൂടി അഗ്നിരക്ഷാ സംഘം എത്തി. ഇതിനിടെ ഇരുപതിനായിരത്തോളം സ്ക്വയർ ഫീറ്റുള്ള കമ്പനിയുടെ ഷെഡ് തകർന്നുവീണത് പ്രശ്നങ്ങൾ സൃഷ്ടിച്ചു. 13 മണിക്കൂറിനു ശേഷം ചൊവ്വാഴ്ച വൈകീട്ട് മൂന്നോടെയാണ് തീ പൂർണമായും അണച്ചത്.
കമ്പനി പ്രവർത്തിച്ചിരുന്ന ഷെഡ്, പ്ലൈവുഡ്, വിനീയർ മെഷീൻ തുടങ്ങിയവയെല്ലാം നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഒന്നര വർഷം മുമ്പാണ് കമ്പനി സ്ഥാപിച്ചത്. അഞ്ച് കോടിയുടെ നഷ്ടമുണ്ടായതായി ഉടമ ഷഫീഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.