മൂ​വാ​റ്റു​പു​ഴ ടൗ​ണി​ലെ പ​ഴ​വ​ർ​ഗ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട 

പഴവിപണിയിൽ വില കുതിക്കുന്നു; നാരങ്ങ വില 200ൽ എത്തി

മൂവാറ്റുപുഴ (എറണാകുളം): റമദാൻ ആദ്യപകുതി പിന്നിട്ടതോടെ പഴവിപണിയിൽ വില കുതിക്കുന്നു. നാരങ്ങയാണ് ഇക്കുറി വിലയിൽ താരം. ഒരു മാസം മുമ്പ് വരെ 60 മുതൽ 80 രൂപവരെ വിലയുണ്ടായിരുന്ന നാരങ്ങയുടെ വില 200ൽ എത്തി. ഇരട്ടിയിൽ അധികമായാണ് വിലവർധനയുണ്ടായിരിക്കുന്നത്. 60 രൂപയുണ്ടായിരുന്ന ജൂസ് മുന്തിരി 90ലെത്തി.

സ്വീഡ്‌ലെസ് മുന്തിരി വിലയും വർധിച്ചു. 120 എന്നത് 180ലേക്ക് ഉയർന്നു. റെഡ്ക്ലോബി‍െൻറ വിലയും 200ൽ എത്തി. 50 മുതൽ 60 രൂപവരെ മാത്രം വിലയുണ്ടായിരുന്ന ഓറഞ്ച് വിലയും വർധിച്ചു. തിങ്കളാഴ്ച ഓറഞ്ച് വില നൂറിൽ എത്തി. 100 രൂപയായിരുന്ന ആപ്പിളി‍െൻറ വില 200 മുതൽ 240 വരെയായി ഉയർന്നു. മുസമ്പി -120ആണ്.

പപ്പായ -48, സപ്പോട്ട -90, മാങ്ങ മൂവാണ്ടൻ -70, പ്രിയൂർ -120, മാതളം -180, തണ്ണിമത്തൻ -കിരൺ 18 എന്നിങ്ങനെയാണ് വില. ഞാലിപ്പൂവൻ അടക്കമുള്ളവയുടെ വിലയും വർധിച്ചിട്ടുണ്ട്. മാർച്ച് മാസം വരെ 40 രൂപയിൽ താഴെയായിരുന്ന ഞാലിപ്പൂവന് 65 രൂപയായാണ് വർധിച്ചിരിക്കുന്നത്. ഏത്തക്കവില 70ൽ എത്തി. റമദാൻ ആയതോടെ പഴവർഗങ്ങളുടെ ഉപയോഗം കൂടിയതാണ് വിലവർധനക്ക് കാരണമെന്ന് വ്യാപാരികൾ പറയുന്നു. 

Tags:    
News Summary - Fruit prices soar; The price of lemon reached 200

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.