നെ​ഹ്​​റു പാ​ർ​ക്കി​ലെ മീ​ഡി​യ​നി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ പു​ല്ല് തിന്നുന്ന പോ​ത്തു​ക​ൾ 

കാലികളുടെ മേച്ചിൽപുറമായി നെഹ്​റു പാർക്ക്

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​മ​ധ്യ​ത്തി​ലെ നെ​ഹ്​​റു പാ​ർ​ക്കി​ലെ മീ​ഡി​യ​നി​ലെ പു​ൽ​മേ​ടു​ക​ൾ കാ​ലി​ക​ളു​ടെ മേ​ച്ചി​ൽ​പു​റ​മാ​യി. ന​ഗ​ര​സൗ​ന്ദ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി സ​ന്ന​ദ്ധ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് മീ​ഡി​യ​നു​ക​ളി​ൽ വെ​ച്ചു​പി​ടി​പ്പി​ച്ച പു​ല്ലു​ക​ളാ​ണ് ക​ന്നു​കാ​ലി​ക​ൾ തി​ന്നു​തീ​ർ​ക്കു​ന്ന​ത്. ദി​വ​സം ര​ണ്ടു​നേ​രം വീ​തം ന​ന​ച്ച് പ​രി​പാ​ലി​ക്കു​ന്ന​താ​ണ് പു​ൽ​മേ​ട്.

ല​ക്ഷ​ങ്ങ​ൾ ചെ​ല​വ​ഴി​ച്ച് ന​ട്ടു​പി​ടി​പ്പി​ക്കു​ക​യും പ​രി​പാ​ലി​ക്കു​ക​യും ചെ​യ്യു​ന്ന മീ​ഡി​യ​നു​ക​ളി​ലെ പു​ൽ​മേ​ട് സ്വ​കാ​ര്യ​വ്യ​ക്തി​ക​ൾ വ​ള​ർ​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളും മ​റ്റും തി​ന്നു​ന​ശി​പ്പി​ക്കു​ക​യാ​ണ്. പോ​ത്തും പ​ശു​ക്ക​ളും മേ​യു​ന്ന​തി​നാ​ൽ പു​ൽ​മേ​ടാ​കെ നാ​ശ​ത്തി​ന്റെ വ​ക്കി​ലാ​ണ്. ബു​ധ​നാ​ഴ്ച നെ​ഹ്‌​റു പാ​ർ​ക്കി​ലെ മീ​ഡി​യ​നു​ക​ളി​ലാ​ണ് പോ​ത്തു​ക​ൾ മേ​ഞ്ഞ​ത്. ചാ​ലി​ക്ക​ട​വ് ഭാ​ഗ​ത്തും മീ​ഡി​യ​നി​ൽ പ​ശു​ക്ക​ളും പോ​ത്തു​ക​ളും പു​ൽ​മേ​ട് ന​ശി​പ്പി​ക്കു​ന്നു​ണ്ട്. ഇ​തി​നെ​തി​രെ പ​രാ​തി​ക​ൾ ഉ​യ​ർ​ന്നെ​ങ്കി​ലും ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. അ​ല​യാ​ൻ വി​ടു​ന്ന പ​ശു​ക്ക​ളു​ടെ​യും പോ​ത്തു​ക​ളു​ടെ​യും ഉ​ട​മ​ക​ളെ ക​ണ്ടെ​ത്തി ഇ​വ​രി​ൽ​നി​ന്ന്​ ന​ഷ്ട​പ​രി​ഹാ​രം ഈ​ടാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്. 

Tags:    
News Summary - Nehru Park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.