മൂവാറ്റുപുഴ: പകർച്ച പനിക്ക് പിന്നാലെ മൂവാറ്റുപുഴയിൽ എച്ച്1 എൻ1 പനിയും വ്യാപകമാകുന്നു. കടുത്ത പനിയും തലവേദനയുമായി നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യുവാവിന് അസുഖം കണ്ടെത്തി. ഇയാളെ വിദഗ്ധ ചികിത്സക്കായി ആലുവയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റ് നാലു പേർ കൂടി സമാന രോഗലക്ഷണവുമായി ചികിത്സ തേടിയിട്ടുണ്ട്.
മൂവാറ്റുപുഴ മേഖലയിൽ രോഗം വ്യാപകമാണെന്നാണ് സൂചന. കടുത്ത പനിയും തലവേദനയുമായി നിരവധിപേർ ആശുപത്രികളിൽ എത്തുന്നുണ്ടെങ്കിലും രക്തപരിശോധനക്ക് സംവിധാനങ്ങളില്ലാത്തതിനാൽ മരുന്നുകൊടുത്തു വിടാറാണ് പതിവ്. ഇതുമൂലം രോഗ വ്യാപനത്തിന്റെ വ്യാപ്തി വ്യക്തമല്ല.
പനി, ചുമ, തൊണ്ടവേദന, തലവേദന തുടങ്ങിയവയാണ് പ്രധാന ലക്ഷണങ്ങൾ. ജലദോഷപ്പനി രണ്ടുദിവസത്തിനുള്ളിൽ കുറയാതിരുന്നാൽ ഉടൻ ഡോക്ടറെ കാണണം. ശ്വാസതടസ്സം, നെഞ്ചുവേദന തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടായാലും ചികിത്സ തേടാൻ വൈകരുത്
വായുവിലൂടെ പകരുന്നതിനാൽ രോഗി തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാല ഉപയോഗിക്കുക. ലഘുവായ ഭക്ഷണക്രമവും വെള്ളവും ആവശ്യത്തിന് വിശ്രമവുമാണ് പ്രധാനം.
ഗർഭിണികൾ, പ്രായമായവർ, ചെറിയ കുട്ടികൾ, മറ്റു ഗുരുതര രോഗങ്ങളുള്ളവർ കൂടുതൽ ശ്രദ്ധിക്കണം.
രോഗമുള്ളവര്‍ സ്കൂൾ, ഓഫിസ് എന്നിവിടങ്ങളിൽനിന്ന് വിട്ടു നിൽക്കണമെന്നും ഡോക്ടർമാർ അറിയിച്ചു.
മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ എച്ച്1 എൻ1 പനിക്ക് ആവശ്യമായ ചികിസ ലഭ്യമാണെന്ന് അധികൃതർ അറിയിച്ചു. ആവശ്യമായ മരുന്നുകളുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.