മൂവാറ്റുപുഴ: മുളവൂരിൽ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യാസഹോദരിയെയും മറ്റും ആക്രമിച്ച കേസിൽ പ്രതി പിടിയിൽ. ഓണക്കൂർ പിറമാടം നടുക്കുടിയിൽ രാജേഷ് ബാലനെയാണ് (30) മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. മുളവൂരുള്ള വീട്ടിലാണ് അതിക്രമിച്ചുകയറി ഭാര്യാ സഹോദരിയെ പ്രഷർ കുക്കർകൊണ്ട് അടിച്ചത്.
കുട്ടികൾക്കും ഭാര്യയുടെ മാതാപിതാക്കൾക്കും ഇയാളുടെ ആക്രമണത്തിൽ പരിക്കേറ്റിരുന്നു. വധശ്രമത്തിനും ജെ.ജെ ആക്ട് പ്രകാരവും കേസെടുത്തു. സബ് ഇൻസ്പെക്ടർ മാഹിൻ സലിം, സീനിയർ സിവിൽ പൊലീസ് ഓഫിസർ സിദ്ദീഖ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.