മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ​തു​മാ​യി ബ​ണ്ഡ​പ്പെ​ട്ട് പൊ​ലീ​സും ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രും ഹോ​ട്ട​ലു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു

മൂവാറ്റുപുഴയാറ്റിലേക്ക് മാലിന്യം തള്ളൽ; മൂന്ന് ഹോട്ടലിനെതിരെ നടപടിയുമായി നഗരസഭ

മൂ​വാ​റ്റു​പു​ഴ: മൂ​വാ​റ്റു​പു​ഴ​യാ​റ്റി​ലേ​ക്ക് മാ​ലി​ന്യം ത​ള്ളി​യ മൂ​ന്ന് ഹോ​ട്ട​ലി​നെ​തി​രെ ന​ട​പ​ടി​യു​മാ​യി ന​ഗ​ര​സ​ഭ. ന​ഗ​ര​ത്തി​ലെ എ​വ​റ​സ്റ്റ് ജ​ങ്ഷ​നി​ൽ അ​ന്ത​ർ​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഹോ​ട്ട​ലു​ക​ളി​ൽ​നി​ന്നാ​ണ് ചാ​ക്കി​ൽ ശേ​ഖ​രി​ച്ച മാ​ലി​ന്യം ക​ച്ചേ​രി​ത്താ​ഴം പാ​ല​ത്തി​ൽ​നി​ന്ന് പു​ഴ​യി​ലേ​ക്ക് ത​ള്ളി​യ​ത്. സം​ഭ​വം സ​മീ​പ​ത്തു​ള്ള ന​ഗ​ര​സ​ഭ ഓ​ഫി​സി​ലു​ണ്ടാ​യ​വ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ വി​വ​രം പൊ​ലീ​സി​ൽ അ​റി​യി​ച്ചു.

സ്ഥ​ല​ത്ത് എ​ത്തി​യ പൊ​ലീ​സ് സം​ഘം മാ​ലി​ന്യം ത​ള്ളി​യ മൂ​ന്ന് അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് എ​വ​റ​സ്റ്റ് ജ​ങ്ഷ​നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​ട്ട​ലി​ലെ മാ​ലി​ന്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.

ആ​ക്രി പെ​റു​ക്കി ജീ​വി​ക്കു​ന്ന മൂ​ന്ന് പേ​ർ​ക്ക് എ​വി​ടെ​യെ​ങ്കി​ലും ത​ള്ളാ​ൻ നി​ർ​ദേ​ശം ന​ൽ​കി ഹോ​ട്ട​ൽ ഉ​ട​മ​ക​ളാ​ണ് മാ​ലി​ന്യം കൈ​മാ​റി​യ​ത്. ഇ​വ​രാ​ക​ട്ടെ അ​ത് പു​ഴ​യി​ൽ ത​ള്ളി.

സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഈ ​ഹോ​ട്ട​ലു​ക​ളി​ൽ ന​ഗ​ര​സ​ഭ ആ​രോ​ഗ്യ​വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. ലൈ​സ​ൻ​സ് ഇ​ല്ലാ​തെ പ്ര​വ​ർ​ത്തി​ച്ച് വ​ന്ന ഒ​രു ഹോ​ട്ട​ൽ അ​ട​ച്ചു​പൂ​ട്ടി. വൃ​ത്തി​ഹീ​ന​മാ​യ ര​ണ്ട് ഹോ​ട്ട​ലി​ന്​ നോ​ട്ടീ​സ് ന​ൽ​കി. ഓ​രോ ഹോ​ട്ട​ലി​ൽ​നി​ന്നും 5000 രൂ​പ വീ​തം പി​ഴ​യീ​ടാ​ക്കി. മാ​ലി​ന്യ​മു​ക്ത ന​വ​കേ​ര​ളം പ​ദ്ധ​തി പ്ര​കാ​രം ന​ഗ​ര​ത്തി​ൽ ക​ഴി​ഞ്ഞ​യാ​ഴ്ച ജ​ന പ​ങ്കാ​ളി​ത്ത​തോ​ടെ ശു​ചീ​ക​ര​ണം സം​ഘ​ടി​പ്പി​ച്ചി​രു​ന്നു.

പു​ഴ​യി​ലും ആ​ളൊ​ഴി​ഞ്ഞ പ്ര​ദേ​ശ​ങ്ങ​ളി​ലും റോ​ഡ് വ​ക്കു​ക​ളി​ലും മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​രു​ടെ മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കെ​യാ​ണ് മാ​ലി​ന്യം പു​ഴ​യി​ൽ ത​ള്ളി​യ​ത്. ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് റ​ദ്ദു​ചെ​യ്യു​മെ​ന്ന് ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​പി. എ​ൽ​ദോ​സ് അ​റി​യി​ച്ചു.

Tags:    
News Summary - Garbage dumping in river

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.