മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ വീട്ടമ്മയെ കഴുത്തറുത്ത് കൊലപ്പെടുത്തിയടുത്തിയ സംഭവം നാടിനെ നടുക്കി. പിതാവിന് ഉച്ചഭക്ഷണം നൽകിയ ശേഷം മകൾക്കൊപ്പം വീട്ടിലേക്ക് മടങ്ങിയ പുന്നമറ്റം കോട്ടകുടി താഴത്ത് ഷക്കീറിന്റെ ഭാര്യ സിംനയാണ് (37) കൊല്ലപ്പെട്ടത്.
നൂറുകണക്കിനാളുകൾ എത്തുന്ന ജനറൽ ആശുപത്രിയിൽ ഇത് ആദ്യമായാണ് ഇങ്ങനെ ഒരു സംഭവം നടക്കുന്നത്. സംഭവം നടന്ന് മിനിട്ടുകൾക്കുള്ളിൽ പ്രതിയെ പൊലീസ് പിടികൂടുകയും ചെയ്തു. പുന്നമറ്റം തോപ്പിൽ ഷാഹുലിനെയാണ് (31) കസ്റ്റഡിയിലെടുത്തത്. ഉച്ചക്ക് ഒന്നോടെ ആശുപത്രിയിലെത്തിയ സിംനയും മകളും 3.15 ഓടെയാണ് വാർഡിൽനിന്ന് മടങ്ങിയത്.
പുറത്തേക്ക് നടക്കുന്നതിനിടയിലാണ് കുട്ടികളുടെയും സ്ത്രീകളുടെയും വാർഡിന് മുന്നിൽ കാത്തുനിൽക്കുകയായിരുന്ന ഷാഹുൽ ഷിംനയെ അക്രമിച്ച് കത്തി ഉപയോഗിച്ച് കഴുത്തറുത്തത്. സംഭവം കണ്ട് സ്തംഭിച്ചു നിന്ന ആളുകളുടെ മുന്നിൽനിന്ന് പെട്ടെന്ന് ഇയാൾ ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.
സിംനയുടെ വിദേശത്തുള്ള ഭർത്താവ് ഷക്കീറിന്റെ സുഹൃത്ത് കുടിയായ ഷാഹുലും ഏറെക്കാലം വിദേശത്തായിരുന്നു. മാർത്താണ്ഡം സ്വദേശിയാണ് സക്കീർ.
ഡിവൈ.എസ്.പി എ.ജെ തോമസിന്റെ നേതൃത്വത്തിലാണ് അന്വേഷണം. സംഭവം അറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിലെത്തിയത്. മാത്യു കുഴൽനാടൻ എം.എൽ.എ, മുനിസിപ്പൽ ചെയർമാൻ പി.പി. എൽദോസ്, വൈസ് ചെയർപേഴ്സൻ സിനി ബിജു തുടങ്ങിയവരും കൗൺസിലർമാരും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.