റവന്യൂ വകുപ്പ് പിടികൂടിയ വാഹനങ്ങൾ

അവധി ദിവസങ്ങൾ മുതലെടുത്ത് മണ്ണെടുപ്പ്; മണ്ണുമാന്തി യന്ത്രവും ടിപ്പറും പിടിച്ചെടുത്തു

മൂവാറ്റുപുഴ :  അവധി ദിവസങ്ങൾ മുതലെടുത്ത് അനധികൃത മണ്ണെടുപ്പ് അടക്കം തടയുന്നതിന് സ്ക്വാഡ് രൂപീകരിച്ചതിനു പിന്നാലെ റവന്യൂ വ കുപ്പ് നടത്തിയ പരിശോധനയിൽ  നിയമം ലംഘിച്ച് മണ്ണെടുപ്പ് നടത്തിയ മണ്ണുമാന്തി യന്ത്രവും,ടിപ്പറുംപിടിച്ചെടുത്തു.

പായിപ്ര  മെട്രോളക്ക് സമീപം അനധികൃതമായി മണ്ണടുത്തു വന്നിരുന്ന വാഹനങ്ങളാണ് പിടികൂടിയത്. തുടർച്ചയായി വരുന്ന അവധി ദിനങ്ങൾ മുതലെടുത്ത് കിഴക്കൻ മേഖലയിൽ വ്യാപകമായി മണ്ണെടുപ്പും, പാടം നികത്തലും നടക്കുമെ ന്ന വിവരത്തിന്‍റെ  അടിസ്ഥാനത്തിൽ മൂവാറ്റുപുഴ തഹസിൽദാരുടെ നേതൃത്വത്തിൽ സ്ക്വഡ് രൂപീകരിച്ചിരുന്നു.

Tags:    
News Summary - illegal soil mining taking advantage of holidays bulldozer and tipper were seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.